ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് കോഹ് ലിയും അനുഷ്കയും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനൊന്നിന് വിവാഹതിരായതിന് പിന്നാലെ അനുഷ്ക തന്നില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കോഹ് ലി പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എങ്ങിനെയാണ് ടിപ്പിക്കല്‍ ഉത്തരേന്ത്യന്‍ മനോഭാവത്തില്‍ നിന്നും അനുഷ്ക തന്നെ മറ്റിയെടുത്തത് എന്നാണ് കോഹ് ലി പറയുന്നത്.
അനുഷ്കയെ കണ്ടത് മുതലാണ് എന്നില്‍ മാറ്റങ്ങളുണ്ടാവാന്‍ തുടങ്ങിയത്. ടിപ്പിക്കല്‍ ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. മറ്റുള്ളവരുടെ ജീവിതം എങ്ങിനെയെന്നോ, സമൂഹത്തില്‍ എന്തെല്ലാമാണ് നടക്കുന്നത് എന്നോ എനിക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. എന്നാല്‍ അനുഷ്കയുടെ ജീവിതം വ്യത്യസ്തമാണ്. പ്രതിസന്ധികളെ മറികടന്ന്, തന്റേതായ കാഴ്ചപ്പാട് രൂപപ്പെടുത്തിയാണ് അനുഷ്ക വരുന്നത്. എന്നെയത് അത്ഭുതപ്പെടുത്തിയെന്ന് കോഹ് ലി പറയുന്നു.
എന്റെ ചിന്തകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അനുഷ്കയുടേത്. കാര്യങ്ങളെ ഞാന്‍ പ്രാക്ടിക്കലായി കണ്ടിരുന്നില്ല. എന്നാല്‍ അനുഷ്ക എന്നെ വല്ലാതെ മാറ്റി. അനുഷ്കയില്‍ നിന്നും ഞാന്‍ പലതും പഠിച്ചു. രണ്ട് പേരുടേയും വളര്‍ച്ചയ്ക്ക് പരസ്പരം തുണയാവണം. അനുഷ്ക എന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് സഹായിച്ചുവെന്നും കോഹ് ലി പറയുന്നു. ഫോക്സ് സ്പോര്‍ട്സില്‍ ഗില്‍ക്രിസ്റ്റുമായുള്ള ചാറ്റ് ഷോയിലായിരുന്നു കോഹ് ലിയുടെ വാക്കുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ