ഉനദ്ഘട്ടിന് വേണ്ടി പോരടിച്ച് ടീമുകള്‍, വിട്ടുകൊടുക്കാതെ രാജസ്ഥാന്‍; ഇതുവരെ ലേലം ഇങ്ങനെ

ഒടുവില്‍ 8.40 കോടി രൂപയ്ക്ക് വീണ്ടും ഉനദ്ഘട്ടിനെ തങ്ങളുടെ തട്ടകത്തിലേക്ക് തന്നെ രാജസ്ഥാന്‍ എത്തിച്ചു
ഉനദ്ഘട്ടിന് വേണ്ടി പോരടിച്ച് ടീമുകള്‍, വിട്ടുകൊടുക്കാതെ രാജസ്ഥാന്‍; ഇതുവരെ ലേലം ഇങ്ങനെ

ഉനദ്ഘട്ടിനെ വീണ്ടും സ്വന്തമാക്കി രാജസ്ഥാന്‍. കഴിഞ്ഞ സീസണില്‍ താര ലേലത്തില്‍ ഏറ്റവും വില കൂടിയ താരമായ ഉനദ്ഘട്ടിന് വേണ്ടി ഇത്തവണയും ടീമുകള്‍ കൊമ്പുകോര്‍ത്തു. ഡല്‍ഹിയും രാജസ്ഥാന്‍ റോയല്‍സും ഉനദ്ഘട്ടിന് പോര് മുറിക്കിയപ്പോള്‍ അഞ്ച് കോടി വിലയിട്ട് ചെന്നൈയും നാടകീയമായി രംഗത്തെത്തി. പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബും ഇടംകയ്യന്‍ ബൗളര്‍ക്ക് വേണ്ടിയിറങ്ങി. ഒടുവില്‍ 8.40 കോടി രൂപയ്ക്ക് വീണ്ടും ഉനദ്ഘട്ടിനെ തങ്ങളുടെ തട്ടകത്തിലേക്ക് തന്നെ രാജസ്ഥാന്‍ എത്തിച്ചു. 

അക്‌സര്‍ പട്ടേല്‍ അഞ്ച് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍. കിങ്‌സ് ഇലവന്‍ പഞ്ചാബും അക്‌സറിന് വേണ്ടി മുന്നോട്ടു വന്നിരുന്നു. മറ്റൊരു വിന്‍ഡിസ് താരം നിക്കോളാസ് പൂറനായിരുന്നു ഫ്രാഞ്ചൈസികളുടെ മറ്റൊരു ഇഷ്ട താരം. ഡല്‍ഹി ക്യാപിറ്റല്‍സും ബാംഗ്ലൂറും പൂറന് വേണ്ടി മുന്നോട്ടു വന്നു. ഒടുവില്‍ 4.2 കോടി രൂപയ്ക്ക് പൂറനെ പഞ്ചാബ് സ്വന്തമാക്കി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ 1.2 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. 

മൂന്ന് സെറ്റ് താരങ്ങളുടെ ലേലം കഴിയുമ്പോള്‍ ഇതുവരെ താരലേലം ഇങ്ങനെ,

ഹെറ്റ്മയര്‍-4.2 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
വിഹാരി- 2 കോടി, ഡല്‍ഹി
 

അണ്‍സോള്‍ഡ് ആയവര്‍

മനോജ് തിവാരി, പൂജാര, ഹേല്‍സ്, മക്കല്ലം, ഗുപ്റ്റില്‍

ബ്രാത്വെയ്റ്റ് - 5 കോടി, കൊല്‍ക്കത്ത
അക്‌സര്‍ പട്ടേല്‍- 5 കോടി ഡല്‍ഹി
ഹെന്റിക്‌സ്- 1 കോടി പഞ്ചാബ്
ഗുര്‍കീറാത്- 50 ലക്ഷം, ബാംഗ്ലൂര്‍

അണ്‍സോണ്‍ഡ്
യുവി, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍

നിക്കോളാസ് പൂറന്‍ 4.2 പഞ്ചാബ്
വൃധിമാന്‍ സാഹ- 1.2 കോടി, ഹൈദരാബാദ്
ബെയര്‍സ്‌റ്റോ-2.20 കോടി, ഹൈദരാബാദ്

അണ്‍സോള്‍ഡ്
നമാന്‍ ഓജ, ബെന്‍ മക്‌ഡെര്‍മോട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com