അറസ്റ്റ് വാറണ്ടിന് പിന്നാലെ ഗംഭീറിന്റെ വിശദീകരണം, കോടതിയില്‍ ഹാജരാവാതിരുന്നതിന് കാരണമുണ്ട്‌

ഈ വാര്‍ത്തയ്ക്ക് വലിയ പ്രചാരണം നല്‍കിയത് നിക്ഷിപ്ത താത്പര്യക്കാരും, പ്രശസ്തി ആഗ്രഹിക്കുന്നവരുമാണെന്നും ഗംഭീര്‍
അറസ്റ്റ് വാറണ്ടിന് പിന്നാലെ ഗംഭീറിന്റെ വിശദീകരണം, കോടതിയില്‍ ഹാജരാവാതിരുന്നതിന് കാരണമുണ്ട്‌

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പില്‍ ഡല്‍ഹി കോടതി അറസ്റ്റ് വാറണ്ടിറക്കിയതിന് പിന്നാലെ വിശദീകരണവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം രംഗത്ത്. രഞ്ജി ട്രോഫിയില്‍ താന്‍ കളിക്കേണ്ടിയിരുന്നതിനാലോ, മറ്റ് ജോലി സംബന്ധമായ തിരക്കുകളെ തുടര്‍ന്നുമാണ് കോടതിയില്‍ ഹാജരാവാന്‍ സാധിക്കാതെയിരുന്നത് എന്നാണ് ഗംഭീര്‍ പറയുന്നത്. 

അഭിഭാഷകന്‍ എനിക്ക് വേണ്ട് വേണ്ട സമയങ്ങളിലെല്ലാം കോടതിയില്‍ ഹാജരായിട്ടുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയെ ഞാന്‍ ബഹുമാനിക്കുന്നു. ആ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് ഞാന്‍. ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് വലിയ പ്രചാരണം നല്‍കിയത് നിക്ഷിപ്ത താത്പര്യക്കാരും, പ്രശസ്തി ആഗ്രഹിക്കുന്നവരുമാണെന്നും ഗംഭീര്‍ പറയുന്നു. 

ഈ റിയല്‍ എസ്റ്റേറ്റ് ഇടപാടിലൂടെ പണം ലഭിച്ചിരിക്കുന്നത് ഇതിന്റെ പ്രമൊട്ടേഴ്‌സ് ആയ മുകേഷ് ഖുറാന, ബബിത ഖുറാന എന്നിവര്‍ക്കാണ്. കോടതിയില്‍ എത്തിയിരിക്കുന്ന പരാതി ഇവര്‍ക്ക് എതിരെയാണെന്നും ട്വിറ്ററിലൂടെ ഗംഭീര്‍ പറയുന്നു. ഈ കമ്പനിയുടെ ഒരു ഇടപാടിലും എനിക്ക് പങ്കുണ്ടായിരുന്നില്ല. ഇവിടെ വഞ്ചിക്കപ്പെട്ടവര്‍ക്കൊപ്പമാണ് ഞാന്‍. ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയില്‍ അവര്‍ക്ക് വേണ്ടി കഴിയുന്ന വിധത്തില്‍ സഹായിക്കുമെന്നും ഗംഭീര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com