ധോനി, ആര്‍.പി.സിങ്, എംഎസ്‌കെ പ്രസാദ്, ഇവരാണ് എന്നെ പ്രചോദിപ്പിക്കുന്നതെന്ന് ലക്ഷ്മണ്‍

എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ഉയരങ്ങള്‍ കീഴടക്കിയ ധോനി തന്നെയാണ് നമുക്ക് മുന്നിലുള്ള മഹത്തായ ഉദാഹരണം
ധോനി, ആര്‍.പി.സിങ്, എംഎസ്‌കെ പ്രസാദ്, ഇവരാണ് എന്നെ പ്രചോദിപ്പിക്കുന്നതെന്ന് ലക്ഷ്മണ്‍

എം.എസ്.ധോനി, ആര്‍.പി.സിങ്, എംഎസ്‌കെ പ്രസാദ് എന്നിവരുടെ ജീവിതം തനിക്ക് പ്രചോദനമായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ധോനിയുടെ സിനിമ കണ്ടത് വരെ അദ്ദേഹം കടന്നുപോന്ന സാഹചര്യങ്ങള്‍ എനിക്കറിയില്ലായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ലഭിക്കാത്തതില്‍ ഒരിക്കലും പരിഭവപ്പെടാത്തതും,ഒഴികഴിവുകള്‍ പറയാത്തതുമാണ് ധോനിയുടെ മഹത്വമെന്ന് ലക്ഷ്മണ്‍ പറയുന്നു. 

ഗുന്‍ദൂറില്‍ നിന്നാണ് എംഎസ്‌കെ പ്രസാദ് വരുന്നത്. ക്രിക്കറ്റ് കളിക്കാന്‍ വേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. വേനല്‍ക്കാലത്ത് ഹൈദരാബാദിലേക്കെത്തി കഷ്ടപ്പെട്ടായിരുന്നു അദ്ദേഹം ക്രിക്കറ്റിനായി കഠിനാധ്വാനം ചെയ്യുന്നത്. എന്നാല്‍ ആ മനുഷ്യന്‍ ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ചു. എവിടെ നിന്നാണ് നിങ്ങള്‍ വരുന്നത് എന്നല്ല. എന്താണ് നിങ്ങള്‍ ചിന്തിക്കുന്നത് എന്നതാണ് വിഷയം. 

എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ഉയരങ്ങള്‍ കീഴടക്കിയ ധോനി തന്നെയാണ് നമുക്ക് മുന്നിലുള്ള മഹത്തായ ഉദാഹരണം. അവസരങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ നമുക്ക് എന്ത് ചെയ്യാനാവും എന്നതാണ് നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ധോനിയെ ചൂണ്ടി ലക്ഷ്മണ്‍ പറയുന്നു. ദംഗല്‍ സിനിമ കണ്ടിരിക്കുമ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. കാരണം അതെല്ലാം ഞാന്‍ നേരിട്ട പ്രതിസന്ധികള്‍ ഓര്‍മിപ്പിച്ചു. നിങ്ങളുടെ മകനെ എന്തിന് ക്രിക്കറ്റ് കളിക്കാന്‍ വിടുന്നുവെന്നായിരുന്നു എന്റെ മാതാപിതാക്കളോട് പലരുടേയും ചോദ്യം. എല്ലാം പ്രതിസന്ധികളായിരുന്നു. എന്നാല്‍ ഒരു ദിവസം ആ പ്രതിസന്ധികളാണ് യഥാര്‍ഥ ചാമ്പ്യനെ വാര്‍ത്തെടുക്കുന്നത് എന്നും ലക്ഷ്മണ്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com