അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് സാഫല്യം; സഞ്ജു സാംസണ്‍ വിവാഹിതനായി 

കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണും ചാരുലതയുമായുളള അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് സാഫല്യം
അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് സാഫല്യം; സഞ്ജു സാംസണ്‍ വിവാഹിതനായി 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണും ചാരുലതയുമായുളള അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് സാഫല്യം. ഇരുവരും വിവാഹിതരായി. പ്രൗഢഗംഭീരമായ ചടങ്ങില്‍ സഞ്ജു സാംസണ്‍ വരണമാല്യം ചാര്‍ത്തി ചാരുലതയെ ജീവിതത്തിന് ഒപ്പം കൂട്ടി. ഇന്ന് രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്ത ഇരുവരും വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. 

മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. ദില്ലിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്.  തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നിങ്‌സിനും 27 റണ്‍സിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com