ഇന്ത്യന്‍ താരത്തിന്റെ ഐതിഹാസിക ഇന്നിങ്‌സ് ഏതാണ്? ദ്രാവിഡ് തിരഞ്ഞെടുത്തത് ഇത്

സാഹചര്യം, പ്രതിഫലനങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ആ 281 റണ്‍സ്
ഇന്ത്യന്‍ താരത്തിന്റെ ഐതിഹാസിക ഇന്നിങ്‌സ് ഏതാണ്? ദ്രാവിഡ് തിരഞ്ഞെടുത്തത് ഇത്

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഈഡനില്‍ വിവിഎസ് ലക്ഷ്മണിന്റെ ക്ലാസിക് ഇന്നിങ്‌സ് പിറക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഇന്ത്യയുടെ വന്‍മതിലുമുണ്ടായിരുന്നു. കണ്‍ മുന്നില്‍ താന്‍ കണ്ട ആ 281 റണ്‍സിന്റെ ഇന്നിങ്‌സാണ് ഒരു ഇന്ത്യക്കാരന്റെ എക്കാലത്തേയും മികച്ച ഇന്നിങ്‌സെന്നാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്. 

സാഹചര്യം, പ്രതിഫലനങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ആ 281 റണ്‍സ് എന്ന് ഒരു സംശയവുമില്ലാതെ  പറയുവാനാകും. എക്കാലത്തേയും മികച്ച ഇന്ത്യന്‍ ഇന്നിങ്‌സുകള്‍ പരിഗണിക്കുമ്പോള്‍ എനിക്കവിടെ നല്ലൊരു സ്ഥാനമുണ്ട്. ലെഗ് സ്റ്റമ്പിന് പുറത്ത് കുത്തി, ഷെയ്ന്‍ വോണിനെ കവറിലൂടെ പായിക്കുകയായിരുന്നു. മിഡില്‍ സ്റ്റമ്പിലേക്കും ഓഫ് സ്റ്റമ്പിലേക്കുമെത്തുന്ന ഡെലിവറികള്‍ കൊല്‍ക്കത്തയിലെ പിച്ചില്‍ ഫ്‌ലിക്ക് ചെയ്തു വിടുന്നു. അതും വോണിനെ പോലൊരു ബൗളറോടായിരുന്നു ലക്ഷ്മണിന്റെ ആ കളിയെന്നും ദ്രാവിഡ് പറയുന്നു. 

വോണിന് പുറമെ, മഗ്രാത്ത, ഗില്ലെസ്പി. വിശ്വസിക്കാനാവാത്ത കാഴ്ചയായിരുന്നു ഞാന്‍ അന്ന് അവിടെ കണ്ടത്.  പഴയ ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നത് ഇഷ്ടമല്ല. അത് എന്റെ ബാറ്റിങ് ആണെങ്കിലും ഞാന്‍ ചാനല്‍ മാറ്റും. എന്നാല്‍ ലക്ഷ്മണിന്റെ 281 റണ്‍സ് ഇന്നിങ്‌സ് ടെലികാസ്റ്റ് ചെയ്താല്‍ കാണാതെ വിടില്ല. അതൊരു പ്രതിഭാസമാണ്.  ദ്രാവിഡ് അന്ന ലക്ഷ്മണിനൊപ്പം നിന്ന് 376 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തീര്‍ത്തിരുന്നു. 

ആ സമയം ഞാന്‍ ഫോമിലായിരുന്നില്ല. എന്നാല്‍ ലക്ഷ്മണ്‍ ബാറ്റ് ചെയ്യുന്നത് കണ്ട് എനിക്ക് ആത്മവിശ്വാസം ലഭിച്ചു. അങ്ങിനെയാണ് ഞാന്‍ 180 റണ്‍സ് സ്‌കോര്‍ ചെയ്തത്. ലക്ഷ്മണിന്റെ ആത്മകഥയായ 281 ആന്‍ഡ് ബിയോണ്ടില്‍ സംസാരിക്കുമ്പോഴായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com