പെര്‍ത്തിലെ പിച്ചിന് എന്ത് കുഴപ്പമെന്ന് ജോണ്‍സന്‍; വിഹാരി എറിഞ്ഞ ബൗണ്‍സര്‍ ചൂണ്ടി ചോപ്ര, ട്വിറ്റര്‍ പോര്‌

പിച്ചിന് ശരാശരി റേറ്റിങ് നല്‍കിയ ഐസിസിയെ വിമര്‍ശിച്ചായിരുന്നു ജോണ്‍സന്റെ ട്വീറ്റ്
പെര്‍ത്തിലെ പിച്ചിന് എന്ത് കുഴപ്പമെന്ന് ജോണ്‍സന്‍; വിഹാരി എറിഞ്ഞ ബൗണ്‍സര്‍ ചൂണ്ടി ചോപ്ര, ട്വിറ്റര്‍ പോര്‌

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നടന്ന പെര്‍ത്തിലെ പിച്ചിനെ ചൊല്ലി ഇന്ത്യന്‍, ഓസീസ് മുന്‍ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കല്‍. പെര്‍ത്തിലെ പിച്ചിന് ഐസിസി ആവറേജ് റേറ്റിങ് കൊടുത്തിരുന്നു. ഇതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നതിന് ഇടയിലാണ് ഓസീസ് മുന്‍ താരം മിച്ചല്‍ ജോണ്‍സണും, ഇന്ത്യന്‍ മുന്‍ താരം ആകാഷ് ചോപ്രയും തമ്മില്‍ ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. 

പിച്ചിന് ശരാശരി റേറ്റിങ് നല്‍കിയ ഐസിസിയെ വിമര്‍ശിച്ചായിരുന്നു ജോണ്‍സന്റെ ട്വീറ്റ്. പിച്ചില്‍ ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല. ബാറ്റും ബോളും തമ്മിലുള്ള പോര് ആവേശം നല്‍കുന്നതാണ്. എന്താണ് ഒരു നല്ല പിച്ച് എന്ന് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് അറിയണമെന്നുണ്ടെന്നും ജോണ്‍സന്‍ ട്വിറ്ററില്‍ കുറിച്ചു. 

ജോണ്‍സന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ആകാശ് ചോപ്രയുടെ മറുപടി. ആദ്യ ദിനം തന്നെ ക്രീസില്‍ നിലയുറപ്പിച്ചിരുന്ന ഹാരിസിനെ വിഹാരി ബൗണ്‍സറിലൂടെ മടക്കിയെന്നായിരുന്നു ചോപ്ര പിച്ചിന്റെ പോരായ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞത്. പിന്നെ ഇരുവരും തമ്മില്‍ ട്വിറ്ററില്‍ കൊമ്പുകോര്‍ത്തു.

പിന്നാലെ ജോണ്‍സന്‍ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പെര്‍ത്തിലെ പിച്ചിനെ അനുകൂലിച്ച് മൈക്കല്‍ വോണും രംഗത്തെത്തിയിരുന്നു. പെര്‍ത്തിലെ പിച്ചിന് ആവറേജ് നല്‍കിയവരാണ്, ടെസ്റ്റ് ക്രിക്കറ്റ് അതിജീവനത്തിനായി ബുദ്ധിമുട്ടുന്നു എന്ന് പറയുന്നതെന്ന് വോണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com