ഇഞ്ചക്ഷന്റെ ആഘാതത്തില്‍ നിന്നും പുറത്തുവരണമായിരുന്നു;  ജഡേജയെ ഒഴിവാക്കിയ കാരണം വെളിപ്പെടുത്തി ശാസ്ത്രി

ഇഞ്ചക്ഷന്റെ ആഘാതത്തില്‍ നിന്നും പുറത്തുവരണമായിരുന്നു;  ജഡേജയെ ഒഴിവാക്കിയ കാരണം വെളിപ്പെടുത്തി ശാസ്ത്രി

പെര്‍ത്തില്‍ സ്പിന്നറില്ലാതെ ഇറങ്ങിയതിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പരിശീലകന്‍ രവി ശാസ്ത്രി. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രവീന്ദ്ര ജഡേജയെ ഇറക്കാതിരുന്നത് എന്നാണ് ശാസ്ത്രിയുടെ വിശദീകരണം. 

ഓസ്‌ട്രേലിയയിലേക്ക് വരുമ്പോള്‍ ഇഞ്ചക്ഷന്‍ എടുത്തിരുന്നു. തോള്‍ വേദനയെ തുടര്‍ന്നാണ് അത്. ആ ഇഞ്ചക്ഷന്‍ എടുത്തു കഴിഞ്ഞാല്‍ വിശ്രമം ആവശ്യമാണ്. പെര്‍ത്ത് ടെസ്റ്റിന്റെ സമയത്ത് 60-70 ശതമാനമായിരുന്നു ജഡേജയുടെ ഫിറ്റ്‌നസ്. അതിനാലാണ് റിസ്‌ക് എടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇഞ്ചക്ഷന്‍ എടുത്തതിന് ശേഷം ഇന്ത്യയില്‍ ഡൊമസ്റ്റിക് മത്സരം ജഡേജ കളിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ഫിറ്റ്‌നസ് വേണ്ടെടുക്കാന്‍ വേണ്ടി വന്നു. 

മെല്‍ബണിലേയും സിഡ്‌നിയിലേക്കും വേണ്ടി കളിക്കാരുടെ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതുണ്ട്. കളിക്ക് 24 മണിക്കൂര്‍ മുന്‍പുള്ള ഫിറ്റ്‌നസാണ് നമ്മള്‍ നോക്കുന്നത്. അതനുസരിച്ചാണ് പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുന്നത് എന്നും ശാസ്ത്രി പറയുന്നു.  അശ്വിനും, രോഹിത്തും മെല്‍ബണില്‍ കളിക്കാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രിന വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com