ഗംഭീറിന്റെ പോക്കില്‍ ഷാരുഖിന് പറയാനുണ്ട്, ഒരു വരിയില്‍ അത് ഒതുങ്ങി

എന്നെ നിലനിര്‍ത്തേണ്ടതില്ല എന്ന കൊല്‍ക്കത്തയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന ഗംഭീറിന്റെ പ്രതികരണം വന്നതോടെ താരത്തെ ഒഴിവാക്കുകയായിരുന്നു നടന്നതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്
ഗംഭീറിന്റെ പോക്കില്‍ ഷാരുഖിന് പറയാനുണ്ട്, ഒരു വരിയില്‍ അത് ഒതുങ്ങി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്കെത്തിക്കുന്നതില്‍ ഗൗതം ഗംഭീര്‍ വഹിച്ച പങ്കിനെ ചൊല്ലി ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. പക്ഷേ പതിനൊന്നാം സീസണില്‍ തങ്ങളെ കിരീടത്തിലേക്ക് എത്തിച്ച നായകനെ ടീമില്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത തയ്യാറായില്ല എന്നതായിരുന്നു ക്രിക്കറ്റ് പ്രേമികളെ ഏറെ അത്ഭുതപ്പെടുത്തിയത്. 

ഡല്‍ഹിയിലേക്ക് മടങ്ങാനുള്ള ഗംഭീറിന്റെ ആഗ്രഹപ്രകാരമായിരുന്നു കൊല്‍ക്കത്ത അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താതിരുന്നത് എന്ന വാദമാണ് ആദ്യം ഉയര്‍ന്നതെങ്കിലും, എന്നെ നിലനിര്‍ത്തേണ്ടതില്ല എന്ന കൊല്‍ക്കത്തയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന ഗംഭീറിന്റെ പ്രതികരണം വന്നതോടെ താരത്തെ ഒഴിവാക്കുകയായിരുന്നു നടന്നതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. 

വിവാദമെല്ലാം കഴിഞ്ഞ ഗംഭീറിനെ ഡല്‍ഹി തന്നെ സ്വന്തമാക്കി, അടിസ്ഥാന വിലയായിരുന്ന രണ്ട് കോടി രൂപയില്‍ നിന്നും നേരിയ വര്‍ധനവില്‍ 2.60 കോടി രൂപയ്ക്ക്. ഇപ്പോള്‍ ഗംഭീര്‍ കൊല്‍ക്കത്ത വിട്ടതിനെ കുറിച്ച് ഒരു വരിയില്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നായിരുന്നു ടീം ഉടമ ഷാരുഖ് ഖാന് ട്വിറ്ററില്‍ ലഭിച്ച ഒരു ചോദ്യം. മടിച്ചു നില്‍ക്കാതെ ഷാരുഖ് മറുപടിയും നല്‍കി, ഒരു വരിയില്‍ തന്നെ, വില്‍ മിസ് ഹിം എന്ന്.

ടീമിനെ കിരീടത്തിലേക്ക് എത്തിച്ചതിന് പുറമെ കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായിരുന്നു ഗംഭീര്‍. 122 മത്സരങ്ങളില്‍ നിന്നും 3345 റണ്‍സാണ് ഗംഭീര്‍ വാരിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com