ഭൂവി ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും ദക്ഷിണാഫ്രിക കരകയറുന്നു; ഡിവില്ലിയേഴ്‌സ്-ഡുപ്ലസി കൂട്ടുകെട്ടിന്റെ മുന്നേറ്റം

ഭൂവി ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും ദക്ഷിണാഫ്രിക കരകയറുന്നു; ഡിവില്ലിയേഴ്‌സ്-ഡുപ്ലസി കൂട്ടുകെട്ടിന്റെ മുന്നേറ്റം

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഡിവില്ലിയേഴ്‌സിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചായിരുന്നു ഭൂവി രണ്ട് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ മടക്കിയത്

മൂന്ന് വിക്കറ്റുകള്‍ തുടക്കത്തിലെ പിഴുത് ഭൂവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പിത്തിലാക്കാതെ ഡിവില്ലിയേഴ്‌സും, ഡു പ്ലസിയും ആതിഥേയരെ ഉച്ചഭക്ഷണത്തിലേക്കെത്തിച്ചു. ലഞ്ചിനായി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഡിവില്ലിയേഴ്‌സിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചായിരുന്നു ഭൂവി രണ്ട് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ മടക്കിയത്. ഹഷിം അംലയെ കൂടി ഭൂവി പവലിയനിലേക്ക് തിരിച്ചയച്ചതോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര തകര്‍ച്ച മണത്തെങ്കിലും ഡിവില്ലിയേഴ്‌സും, ഡുപ്ലസിയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. 

തകര്‍ച്ചയില്‍ നില്‍ക്കുമ്പോഴും പ്രതിരോധത്തിലേക്ക് വലയാതെ റണ്‍സ് സ്‌കോര്‍ ചെയ്ത ഡിവില്ലിയേഴ്‌സ് ഡുപ്ലസിയേയും സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ വിട്ടു. ഡിവില്ലിയേഴ്‌സ്-ഡുപ്ലസ് കൂട്ടുകെട്ട് തകര്‍ക്കുന്നതായിരിക്കും ഇന്ത്യയ്ക്ക് നിര്‍ണായകമാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com