വിക്കറ്റ് കീപ്പര്‍ക്ക് ബോള്‍ എടുത്തുകൊടുത്തതിന് ബാറ്റ്‌സ്മാനെ ഔട്ടാക്കി; അമ്പയറുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തം

ന്യൂസിലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനിടെയാണ് ഫീല്‍ഡിംഗ് തടസപ്പെടുത്തി എന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഔട്ടാക്കിയത്
വിക്കറ്റ് കീപ്പര്‍ക്ക് ബോള്‍ എടുത്തുകൊടുത്തതിന് ബാറ്റ്‌സ്മാനെ ഔട്ടാക്കി; അമ്പയറുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തം

വിക്കറ്റ് കീപ്പര്‍ക്ക് ബോള്‍ എടുത്തുകൊടുത്തതിന് ബാറ്റ്‌സ്മാനെ പുറത്താക്കിയ അമ്പയറുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ന്യൂസിലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനിടെയാണ് ഫീല്‍ഡിംഗ് തടസപ്പെടുത്തി എന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഔട്ടാക്കിയത്. വെസ്റ്റിന്റീസുമായുള്ള മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. 

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ജീവേശന്‍ പില്ലേയെയാണ് വിവാദ വിക്കറ്റില്‍ കുടുങ്ങിയത്. 17ാം ഓവറില്‍ പന്തിനെ നേരിടാന്‍ ജീവേശന്‍ ക്രീസിന്റെ നിന്ന് മുന്നോട്ടു കയറി. എന്നാല്‍ ഷോട്ടിനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബാറ്റ്‌സ്മാന്‍ തിരിച്ച് ക്രീസിലേക്ക് കയറി. ആ സമയം പന്ത് ഉരുണ്ട് സ്റ്റംപിന്റെ അടുത്ത് എത്തിയിരുന്നു. ജീവേശന്‍ പന്തിനെ ബാറ്റുകൊണ്ട് തടഞ്ഞ് കൈകൊണ്ട് എടുത്ത് വിക്കറ്റ് കീപ്പര്‍ക്ക് നല്‍കുകയായിരുന്നു. ഈ സമയം രണ്ട് വിക്കറ്റിന് 77 എന്ന നിലയിലായിരുന്നു ടീം. 

ഇത് ശ്രദ്ധയില്‍പ്പെട്ട വെസ്റ്റിന്റീസ് ടീം ജീവേശനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. ഫീല്‍ഡ് അമ്പയര്‍ മൂന്നാം അമ്പയര്‍ക്ക് തീരുമാനം വിട്ടു. ഫീല്‍ഡറെ തടസപ്പെടുത്ത് എന്ന് പറഞ്ഞ് മൂന്നാം അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയ വിന്‍ഡീസിന്റേയും ഔട്ടാക്കിയ അമ്പയറുടേയും തീരുമാനം നീതിക്ക് നിരക്കാത്തതാണെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com