ദക്ഷിണാഫ്രിക്കയില്‍ കോഹ് ലിയും സംഘവും തോല്‍വിയില്‍ മുങ്ങുമ്പോള്‍ ടീമില്‍ ധോനി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്ന വാദമായിരുന്നു പല കോണില്‍ നിന്നും ഉയര്‍ന്നത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് ധോനിക്ക് നേരെയും ചോദ്യങ്ങളെത്തി. ടീമിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു ധോനിയില്‍ നിന്നും വന്നത്.
ടീമിന്റെ പോസിറ്റീവ് ഘടകങ്ങളിലേക്കാണ് നിങ്ങള്‍ നോക്കേണ്ടത്. രണ്ട് ടെസ്റ്റിലും എതിര് ടീമിന്റെ 20 വിക്കറ്റുകളും വീഴ്ത്താന്‍ ഇന്ത്യന്‍ സംഘത്തിന് സാധിച്ചു. ജയിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നതിന് തെളിവാണ് അത്.
ടെസ്റ്റ് മത്സരം ജയിക്കാന്‍ 20 വിക്കറ്റുകള്‍ വീഴ്ത്തണം. അത് നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും. കളി ജയിക്കാന്‍ നമുക്ക് സാധ്യതയുണ്ടെന്ന് അത് വ്യക്തമാക്കുന്നതായും ധോനി പറഞ്ഞു. ഐപിഎല്ലില്‍ മറ്റ് ടീമുകള്‍ തന്നെ സമീപിച്ചിരുന്നതായും ധോനി വെളിപ്പെടുത്തുന്നു. എന്നാല്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലല്ലാതെ തന്നെ ഒരു ടീമിലും പ്രതീക്ഷിക്കേണ്ടെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും ധോനി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ