കൊച്ചി: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ മലയാളി വനിതാ താരങ്ങള്‍ നിയമപോരാട്ടത്തില്‍. ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ മലയാളി ബാഡ്മിന്റണ്‍ താരങ്ങളായ അപര്‍ണയും ശ്രുതിയും ഹൈക്കോടതിയെ സമീപിച്ചു. പ്രമുഖ ബാഡ്മിന്റണ്‍ താരവും പരിശീലകനുമായ ഗോപിചന്ദിന്റെ മക്കള്‍ക്ക് വേണ്ടി തങ്ങളെ തഴഞ്ഞുവെന്ന് ആരോപിച്ചാണ് മലയാളി താരങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ