റഷ്യന്‍ ലോക കപ്പിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നെയ്മറുടെ വീഴ്ച അക്കൂട്ടത്തില്‍ ഇടംപിടിക്കുമെന്ന് ഉറപ്പ്. ക്വാര്‍ട്ടര്‍ വരെ ബ്രസീല്‍ എത്തിയപ്പോഴേക്കും നെയ്മറെ അനുകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 'വീഴ്ചകള്‍' വന്നു.
ഇപ്പോഴിതാ തന്റെ വീഴ്ചയെ തന്നെ പരിഹസിച്ചാണ് നെയ്മര്‍ വരുന്നത്. തന്നെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ വീഴ്ചകളുടേതിന് സമാനമായ വീഡിയോ ഷെയര്‍ ചെയ്യുകയാണ് നെയ്മര്‍.
എങ്ങിനെ വീഴണം എന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് ബ്രസീലിന്റെ സ്റ്റാര്‍ പ്ലേയര്‍. വണ്‍, ടൂ,ത്രീ ഗോ എന്ന് നെയ്മര്‍ പറയുമ്പോഴേക്കും കുട്ടികള്‍ വീഴുന്നു. പിന്നാലെ നെയ്മര്‍ പറയുന്നു, ഇത് ഫ്രീകിക്ക് ആണെന്ന്...
ലോക കപ്പിലെ തന്റെ വീഴ്ചകള്‍ക്ക് നേരെയുള്ള പരിഹാസങ്ങള്‍ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് നെയ്മര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ