മെല്‍ബണ്‍ സിറ്റി എഫ്സിക്കെതിരെ പൊരുതി നോക്കാന്‍ പോലും സാധിക്കാതെ ബ്ലാസ്റ്റേഴ്സ് കീഴടങ്ങി. ജിറോണി എഫ്സിക്കെതിരേയും വലിയ അത്ഭുതങ്ങളൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ നിരുത്തരവാദപരമായ സമീപനത്തെ വിമര്‍ശിക്കുകയാണ് ബംഗളൂരു എഫ്സി താരം.
ഇതുപോലൊരു ടൂര്‍ണമെന്റില്‍ വേണ്ട പരിശീലനവും മുന്നൊരുക്കവും ഒന്നും ഇല്ലാതെ ഇറങ്ങാന്‍ എങ്ങിനെയാണ് ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നതെന്നാണ് ബംഗളൂരുവിന്റെ പ്രതിരോധനിര താരം എറിക് പാര്‍താലു ചോദിക്കുന്നത്.
ലാലീഗ വേള്‍ഡ് ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് മാത്രമാണ് ബ്ലാസ്റ്റേഴ്സ് പരിശീലനം ആരംഭിച്ചത്. മൂന്ന് മാസമായി ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടും ഇല്ല. ഇതുപോലൊരു രാജ്യാന്തര ടൂര്‍ണമെന്റിന് ഇങ്ങനെ പരിശീലനം നടത്തി ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് എന്തിനാണെന്ന് ആരെങ്കിലും എനിക്കൊന്ന് പറഞ്ഞു തരാമോ എന്നാണ് എറിക് ട്വീറ്റ് ചെയ്യുന്നത്.
ജിറോണി എഫ്സിക്കെതിരെ 28നണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. റയലിനെ വരെ തോല്‍പ്പിച്ചവരോട് ബ്ലാസ്റ്റേഴ്സ് പോരിനിറങ്ങുമ്പോള്‍ എന്താകും അവസ്ഥ എന്ന ആശങ്കയിലാണ് ആരാധകര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ