ഓസിലിന് പിന്നാലെ സെറീനയും, ഈ പരിശോധന എല്ലാം വംശീയ വിവേചനത്തിന്റെ ഭാഗമാണ്‌

നിരന്തരം ഉത്തേജക മരുന്നു പരിശോധനയ്ക്ക് വിധേയമാക്കുന്നത് വംശീയ വിവേചനത്തിന്റെ ഭാഗമല്ലേ എന്ന ചോദ്യമാണ് സെറീന ഉന്നയിക്കുന്നത്
ഓസിലിന് പിന്നാലെ സെറീനയും, ഈ പരിശോധന എല്ലാം വംശീയ വിവേചനത്തിന്റെ ഭാഗമാണ്‌

വംശീയ അധിക്ഷേപത്തെ ചൂണ്ടി ഫുട്‌ബോള്‍ താരം മെസുട് ഓസില്‍ ജര്‍മന്‍ കുപ്പായം അഴിച്ചതിന് പിന്നാലെ കായിക ലോകത്തേക്ക് വീണ്ടും വംശീയത ചര്‍ച്ചയാക്കി ടെന്നീസ്  താരം സെറീന വില്യംസ്. നിരന്തരം ഉത്തേജക മരുന്നു പരിശോധനയ്ക്ക് വിധേയമാക്കുന്നത് വംശീയ വിവേചനത്തിന്റെ ഭാഗമല്ലേ എന്ന ചോദ്യമാണ് സെറീന ഉന്നയിക്കുന്നത്. 

ഞാന്‍ ആയിരിക്കും പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ വിധേയമായിട്ടുള്ളത്. അത് വിവേചനമല്ലേ? അങ്ങിനെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ കളിയെ അതിന്റെ പരിശുദ്ധിയില്‍ നിലനിര്‍ത്തുന്ന വ്യക്തിയാണ് എന്ന് എങ്കിലും പരിഗണിക്കണമെന്നും സെറീന ട്വീറ്റ് ചെയ്യുന്നു. 

ഈ വര്‍ഷം മറ്റ് അമേരിക്കന്‍ താരങ്ങളേക്കാള്‍ കൂടുതല്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമായിരിക്കുന്നത് സെറീനയാണ്. ഇതില്‍ പ്രതിഷേധം നേരത്തേയും സെറീന അറിയിച്ചിരുന്നു. എല്ലാവരെ പരിശോധിക്കുന്നതിലും സമത്വം വേണം എന്നായിരുന്നു സെറീന അന്ന് പ്രതികരിച്ചത്. 

ഓസിലിന്റെ വിരമിക്കല്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് കായിക ലോകത്ത് വംശീയത ശക്തമായി തന്നെ നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കി സെറീനയുടെ പ്രതികരണവും വരുന്നത്. 2018 ജനുവരി മുതല്‍ ജൂണ്‍ വരെ നാല് തവണയാണ് സെറീനയെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com