മെൽബൺ സിറ്റിയ്ക്ക് മേൽ ആറാടി ജിറോണ എഫ്സി; 6-0

ലാലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ മെൽബൺ  സിറ്റിയെ എതിരില്ലാത്ത ആറു ​ഗോളുകൾക്ക് ജിറോണ എഫ്സി പരാജയപ്പെടുത്തി.
മെൽബൺ സിറ്റിയ്ക്ക് മേൽ ആറാടി ജിറോണ എഫ്സി; 6-0

കൊച്ചി:  ലാലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ മെൽബൺ  സിറ്റിയെ എതിരില്ലാത്ത ആറു ​ഗോളുകൾക്ക് ജിറോണ എഫ്സി പരാജയപ്പെടുത്തി.  ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ മെൽബൺ സിറ്റി സമാനമായ നിലയിൽ പരാജയപ്പെടുത്തിയിരുന്നു. അടുത്ത മത്സരത്തിൽ ജിറോണ എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. 

ആദ്യ പകുതിയിൽ തന്നെ ഓസ്ട്രേലിയന്‍ ക്ലബ്ബ് മെല്‍ബണ്‍ എഫ്.സിക്കെതിരെ സ്പാനിഷ് ടീമായ ജിറോണ എഫ്.സി. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുന്നിലായിരുന്നു.ക്രിസ്റ്റിയന്‍ പോര്‍ച്ചുഗീസ് (11, 17), ആന്റണി റൂബന്‍ ലൊസാനോ (24), യുവാന്‍ പെഡ്രോ റാമിറസ് (50), യൊഹാന്‍ മാനി (68) എന്നിവരാണ് ജിറോണയ്ക്കായി ഗോളുകള്‍ നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com