വെസ്റ്റ് ഇന്‍ഡീസും ലോക ഇലവനും തമ്മിലുള്ള ചാരിറ്റി മത്സരത്തിലെ പല ശ്രദ്ധാ കേന്ദ്രങ്ങളില്‍ ഒന്ന് കളി നടക്കുമ്പോള്‍ തന്നെ ഗ്രൗണ്ടില്‍ നിന്നുമുള്ള കമന്ററിയായിരുന്നു. ഇംഗ്ലണ്ട് മുന്‍ നായകന് നാസര്‍ ഹുസെയ്നായിരുന്നു ബാറ്റ്സ്മാനും ഫീല്‍ഡേഴ്സിനും ബൗളര്‍ക്കും അമ്പയര്‍മാര്‍ക്കും പുറമെ ഗ്രൗണ്ടിനുള്ളില്‍ നിന്നത്.
ക്രിക്കറ്റില്‍ പുതുമ കൊണ്ടുവന്ന രീതിയായിരുന്നു ഇതെങ്കിലും ആരാധകര്ക്കതിനോട് തീരെ യോജിക്കാന്‍ സാധിക്കുന്നില്ല. ഒരു രാജ്യാന്തര മത്സരത്തില്‍ അതിന്റെ നിലവാരം കാത്തുസൂക്ഷിക്കാന്‍ ലോര്‍ഡ്സില്‍ സാധിച്ചില്ലെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിമര്‍ശനം.
കളി നടക്കുമ്പോള്‍ ഗ്രൗണ്ടിനുള്ളില്‍ മൈക്കും പിടിച്ച് നാസര്‍ ഹുസെയ്നും നില്‍ക്കുകയായിരുന്നു. ഗ്രൗണ്ടിനുള്ളിലെ കളിക്കാരുടെ അടുത്തേക്ക് മൈക്കുമായി ചെന്ന് കമന്റേറ്റര്‍ സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം കരീബിയന്‍ ദ്വീപുകളില്‍ വീശിയടിച്ച ചുഴലിക്കാറ്റുകളില്‍ തകര്‍ന്ന അഞ്ച് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലോക ഇലവും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ചാരിറ്റി മത്സരം സംഘടിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ