മെസിയും ക്രിസ്റ്റ്യാനോയും അടക്കി വാണിരുന്ന ഫുട്ബോള്‍ ലോകത്തേക്ക് തന്റെ പേര് മുന്നിലേക്ക് എടുത്തു വയ്ക്കുകയായിരുന്നു ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല ആന്‍ഫീല്‍ഡിലേക്ക് എത്തിയതിന് ശേഷം. ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധ തന്റെ ബൂട്ടുകളിലേക്ക് കൊണ്ടുവന്ന സലയ്ക്ക് അങ്ങ് നാട്ടില്‍, ഈജിപ്തില്‍ ഇപ്പോള്‍ തന്നെ ഹീറോയാണ്.
ലോക കപ്പിലേക്ക് സലയുടെ മികവിലായിരുന്നു ഈജിപ്ത് ലോക കപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സലയ്ക്ക് നാട്ടിലുള്ള ആരാധകര പിന്തുണ ഒന്നൂടെ ഊട്ടിയുറപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ഈജിപ്തുകാരുടെ മുന്നിലേക്ക് എത്തുന്നത്. അടുത്ത തവണ സല ഗോള്‍ വല കുലുക്കി കഴിയുമ്പോള്‍ സൗജന്യ കോളാണ് വൊഡാഫോണ്‍ ടെലിഫോണ്‍ കമ്പനി ഈജിപ്തുകാരുടെ മുന്നിലേക്ക് വയ്ക്കുന്നത്.
സല ഇനി ഗോള്‍വല കുലുക്കി കഴിഞ്ഞാല്‍ 11 മിനിറ്റാണ് ഈ ഓഫര്‍ അനുസരിച്ച് ടെലിഫോണ്‍ കമ്പനി സൗജന്യമായി സംസാരിക്കുന്നതിനായി അനുവദിക്കുന്നത്. സലയുമായി സ്പോണ്‍സര്‍ഷിപ്പ് കരര് ഒപ്പിട്ടതിന് പിന്നാലെയായിരുന്നു കമ്പനിയുടെ ഓഫര്‍. സലയുടെ ഇതുവരെയുള്ള ഗോള്‍വേട്ടയുടെ കണക്കുകള്‍ മുന്നില്‍ വെച്ചാല്‍ കമ്പനിയുടെ കയ്യില്‍ നിന്നും കുറേ ഫ്രീ മിനിറ്റുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ