ഐപിഎല്ലിന് ആരവം ഉയരുന്നതിന് മുന്‍പ് പുതിയ ഹെയര്‍ സ്റ്റൈലുമായിട്ടായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി ആരാധകര്‍ക്ക് മുന്നിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് യുവരാജുമെത്തുന്നു, പുതിയ ഹെയര്‍ സ്റ്റൈലുമായി.
സെലിബ്രിറ്റികളുടെ ഇടയില്‍ പ്രമുഖനായ ഹക്കിമിന്റെ ആലിമില്‍ തന്നെയാണ്, ഐപിഎല്ലില്‍ പുതിയ ലുക്കില്‍ എത്തുന്നതിനായി യുവി എത്തിയത്. കോഹ് ലിയും വന്നത് ഇവിടെ തന്നെ.
നീണ്ട മുടിയോട് ദീര്‍ഘകാലമായുള്ള എന്റെ യുദ്ധം അവസാനിക്കുന്നു. പുതിയ ഹെയര്‍സ്റ്റൈലിനായി നിര്‍ബന്ധിതമാവുകയായിരുന്നു എന്നാണ് പുതിയ ഹെയര്‍സ്റ്റൈല്‍ പരിചയപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ യുവി പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ