കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളിലുള്ള കണ്ണ് വിടാതെ ജംഷഡ്പൂര്‍ കോച്ച് സ്റ്റീവ് കോപ്പല്‍. ബ്ലാസ്റ്റേഴ്സ് ഗോളി സുഭാഷിഷ് റോയ് ചൗധരിയെയാണ് ജംഷഡ്പൂര്‍ എഫ്സി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ജംഷഡ്പൂരുമായി സുഭാഷിഷ് ഇന്നലെ കരാര്‍ ഒപ്പിട്ടു.
എന്നാല്‍ സൂപ്പര്‍ കപ്പില്‍ സുഭാഷിഷ് ബ്ലാസ്റ്റേഴ്സിന് വേണ്ടി തന്നെ കളിക്കും. സെമി കടക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ നില്‍ക്കുമ്പോഴായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങളെ മറ്റ് ക്ലബുകള്‍ റാഞ്ചുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ജാക്കിചന്ദും മിലന് സിങ്ങും പോയതിന് പിന്നാലെ, റിനോയും, വിനീതും ഉടനെ കളം വിടുമെന്ന റിപ്പോര്‍ട്ടുമുണ്ട്.
മറ്റ ക്ലബുകളില്‍ നിന്നും യുവ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഇതിനിടയില്‍ ക്ലബിലേക്ക് എത്തിക്കുന്നുമുണ്ട്. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ മഞ്ഞക്കുപ്പായം വിടുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. ബെര്‍ബയും, ബ്രൗണും സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇറങ്ങില്ല എന്ന് ഏറെ കുറെ വ്യക്തമായതോടെ വമ്പന്‍ ഐലീഗ് ക്ലബുകളോട് കിടപിടിക്കാന്‍ ഇപ്പോഴുള്ള ടീമിനെ കൊണ്ട് പറ്റുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ