ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച വിദേശ താരങ്ങളല്‍ എത്ര പേര് സൂപ്പര്‍ കപ്പിനുണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ ടീം മാനേജ്മെന്റ് വ്യക്തത വരുത്തിയിട്ടില്ല. പുള്‍ഗ, വെസ് ബ്രൗണ്‍, ലാസിക് പെസിക്, പെക്കൂസണ്, റഹ്ബുക്ക എന്നിവര്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ് എങ്കിലും ഹ്യൂം, ഗുഡ്യോണ്‍, കിസിറ്റോ എന്നിവരുടെ കാര്യത്തിലാണ് ആരാധകര്‍ക്ക് ആശങ്ക.
എന്നാല്‍ സൂപ്പര്‍ കപ്പിന് വേണ്ടി പരിശീലനത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടത്തില്‍ കിസിറ്റോയുമുണ്ട്. പരിക്കിനെ തുടര്‍ന്ന് കിസിറ്റോയ്ക്ക് സൂപ്പര്‍ കപ്പ് കളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സൂചന. കിസിറ്റോയ്ക്ക് പകരമായിരുന്നു മാനേജ്മെന്റ് പുള്‍ഗയെ ടീമിലെത്തിച്ചത് എന്നും വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ ഡേവിഡ് ജെയിംസിന്റെ നേതൃത്വത്തില്‍ പരിശീലനത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടത്തില്‍ കിസിറ്റോയും, പുള്ഗയുമുണ്ട്. കിസിറ്റോ സൂപ്പര്‍ കപ്പിനുണ്ടാവുമെങ്കില് മധ്യനിരയില്‍ അത് ബ്ലാസ്റ്റേഴ്സിന് നല്കുന്ന ഊര്‍ജം ചില്ലറയല്ല. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രീയ കഴിഞ്ഞു നില്ക്കുന്ന ഹ്യൂമിന് സൂപ്പര്‍ കപ്പിന് മുന്‍പ് ടീമിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമോ എന്നതാണ് ആരാധകര്‍ക്ക് ഇനി അറിയേണ്ടത്. ലോണ്‍ കാലാവധി അവസാനിച്ച് ഗുഡ്യോണ്‍ മടങ്ങിയോ എന്ന കാര്യത്തിലും ടീം മാനേജ്മെന്റ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ