സന്തോഷ് ട്രോഫിയില്‍ ഫൈനലില്‍ കടന്ന് കേരളം. എതിരില്ലാത്ത ഒരു ഗോളിന് മിസോറാമിനെ തറപറ്റിച്ചാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക് കടന്നത്.
2012ന് ശേഷം സന്തോഷ് ട്രോഫി ഫൈനലില്‍ കടക്കാന്‍ കേരളത്തിന് കഴഞ്ഞിരുന്നില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. വി.കെ.അഫ്ദലിന്റെ ഗോളിലാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിക്കുന്ന കേരളത്തെയായിരുന്നു മത്സരത്തില്‍ കണ്ടത്. 54ാം മിനിറ്റിലായരുന്നു അഫ്ദല്‍ വല കുലുക്കിയത്. പകരക്കാരനായിട്ടായിരുന്നു അഫ്ദല്‍ കളത്തിലിറങ്ങിയത്.
2005ലായിരുന്നു കേരളം അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. 32 തവണ സന്തോഷ് ട്രോഫിയില്‍ ജയിച്ചു കയറിയ ബംഗാളിനെ ഫൈനലില്‍
തോല്‍പ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ