ക്രിക്കറ്റ് ചരിത്രത്തിലെ റണ്‍ ഔട്ടുകളെടുത്താല് നമ്മെ ചിരിപ്പിച്ചു കൊല്ലുന്നതായിരിക്കും പാക് ഇതിഹാസ താരം ഇന്‍സമാം ഉള് ഹഖിന്റെ റണ്‍ ഔട്ടുകള്‍. ഓടാനുള്ള ഇന്‍സമാമിന്റെ മടി നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള താരങ്ങളുടെ വിക്കറ്റ് പലപ്പോഴായി വീഴ്ത്തിക്കൊണ്ടിരുന്നു.
ഇന്‍സമാം ക്രിക്കറ്റ് വിട്ട് വിശ്രമ ജീവിതത്തിലാണ്. പക്ഷേ ക്രിക്കറ്റ് ലോകം അടുത്തിടെ സാക്ഷിയായ ഒരു റണ്‍ ഔട്ട് പലരേയും ഇന്‍സമാമിനെ കുറിച്ച് ഓര്‍മിപ്പിച്ചു. മരുമകന്റെ റണ്‍ ഔട്ടാണ് ഇന്‍സമാമിനെ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മയിലേക്ക് കൊണ്ടുവരുന്നത്.
പാക് ടീമിന്റെ നോര്‍ത്താംപ്ടണ്‍ ഷെയറുമായുള്ള കളിക്കിടയിലാണ് ഇന്‍സമാമിന്റെ മരുമകന് ഇമാമുല്‍ ഹഖ് ഉള്‍പ്പെട്ട റണ്‍ ഔട്ട് പിറന്നത്. ഇമാം ആയിരുന്നു ബാറ്റ് ചെയ്യുന്നത്. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ അസ്ഹര്‍ അലിയും. ഫൈന്‍ ലെഗിലേക്ക് അടിച്ചിട്ട് പന്തിലേക്ക് നോക്കിയായിരുന്നു ഇമാം റണ്ണിനായി ഓടിയത്. ഈ സമയം നേരെ ഒടിവരികയായിരുന്ന അസ്ഹറിനെ ഇമാം ശ്രദ്ധിച്ചില്ല.
കൂട്ടിയിടി ഒഴിവാക്കാന്‍ രണ്ട് താരങ്ങളും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെട്ടെന്ന് ഓടി ക്രീസിലേക്ക് എത്താന്‍ രണ്ട് താരങ്ങളും ശ്രമിച്ചു എങ്കിലും ഇംഗ്ലണ്ട് താരത്തിന്റെ ഡയറക്ട് ഹിറ്റില്‍ പാക്കിസ്ഥാന് വിക്കറ്റ് വീണു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ