പ്രായം ഒന്നിനൊന്ന് കൂടുന്നത് ഒരു പ്രതികൂല ഘടകമായിട്ടാണ് നമ്മളില്‍ പലരും കാണുന്നത്. പ്രായം ഒരു സംഖ്യ പിന്നിട്ടാല്‍ പിന്നെ ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ ഒരു ലിസ്റ്റ് തന്നെ മുന്നില്‍ വരും. ഈ പൊതു ധാരണകളെ അതിജീവിച്ച് പ്രായം തീര്‍ക്കുന്ന പ്രതിസന്ധികളെ തകര്‍ത്ത് മുന്നേറുന്നവരും ഉണ്ട്.
അക്കൂട്ടത്തില്‍ ഒന്നെടുത്ത് നമുക്ക് മുന്നിലേക്ക് വെക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പ്രായം കുറച്ചൊന്ന് കൂടിയ ഒരു അമ്മുമ്മ ഊഞ്ഞാലാടുന്ന വീഡിയോയാണ് സെവാഗ് പങ്കുവെച്ചത്. അതിലെന്താണ് പുതുമയെന്നാണോ?
ഊഞ്ഞാലാടുന്നതിന്റെ സ്പീഡും ഉയരവും പിന്നെ ആ നില്‍പ്പും ഒന്ന് കാണേണ്ടത് തന്നെയാണ്. ആരായാലും ഒന്ന് മൂക്കത്ത് വിരല്‍ വെച്ചുപോകും അമ്മുമ്മയുടെ കിടിലന്‍ ഊഞ്ഞാലാട്ടം കണ്ടാല്‍. ഊഞ്ഞാല് പലകയില്‍ ഇരുന്ന് സുരക്ഷിതത്വം ഉറപ്പിക്കാനൊന്നും അമ്മുമ്മയ്ക്ക മനസില്ല. നിന്നാണ് ഊഞ്ഞാലാട്ടം. അത് നല്ല സൂപ്പര്‍ സ്പീഡില്‍ തന്നെ.
ഇത്രയ്ക്ക് സന്തോഷത്തോടെ, പ്രായത്തിന്റെ ചങ്ങലക്കെട്ടുകള്‍ അങ്ങ് മാറ്റി വയ്ക്കുന്ന അമ്മുമ്മയുടെ വീഡിയോ ഇപ്പോള്‍ തന്നെ വൈറലായി കഴിഞ്ഞു. എപ്പോഴും ചെറുപ്പം, ആശ്ചര്യപ്പെടുത്തുന്ന അമ്മൂമ്മ എന്നായിരുന്നു സെവാഗ് സൂപ്പര്‍ അമ്മൂമ്മയുടെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് എഴുതിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ