പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാംമത്സരത്തിലും നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. സമനിലകളില്‍ മനംമടുത്ത് വിജയത്തിനായി കളത്തില്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ പൂനെ സമനിലയില്‍ പിടിച്ചുകെട്ടി. ഒരു ഗോളില്‍ പിന്നിട്ടുനിന്ന ശേഷം 62-ാം മിനിറ്റില്‍ തിരിച്ചുവന്ന ബ്ലാസ്റ്റേഴ്സിന് വിജയഗോള്‍ അകന്നുനിന്നു. 62ാം മിനിറ്റില്‍ കിര്ച്ച്മരേവിച്ചാണ് പൂനെയുടെ വല ചലിപ്പിച്ചത്. ഇരു ടീമുകളും ഒരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു.
മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഞെട്ടി.ആക്രമിച്ചു കളിക്കുന്നതിനിടെയാണ് പ്രത്യാക്രമണത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ ഗോള്‍ വീണത്. ബോക്സില്‍ നിന്നുള്ളൊരു ബുള്ളറ്റ് ഷോട്ടിലൂടെ മാര്‍ക്കോ സ്റ്റാങ്കോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ വല അപ്രതീക്ഷിതമായി കുലുക്കിയത്. ബോക്സില്‍ നിന്ന് കിട്ടിയ പന്ത് വലംകാല് കൊണ്ട് തടഞ്ഞ് പ്രതിരോധക്കാരെ കബളിപ്പിച്ച് ഇടംകാല് കൊണ്ടൊരു ബുള്ളറ്റ് തൊടുക്കുകയായിരുന്നു സ്റ്റാങ്കോവിച്ച്.
സ്ലാവിസ്ലയുടെ ഒരു നീക്കം ഓഫ് സൈഡാവുകയും മറ്റൊരു നീക്കം ഗോളി തടയുകയും ചെയ്തശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ ഗോള്‍ വീണത്.41ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു.
സീസണിലെ ആദ്യമത്സരത്തില്‍ എ.ടി.കെ.യെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചശേഷം മഞ്ഞപ്പടയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീടുള്ള മൂന്നുമത്സരങ്ങളിലും സമനിലയായിരുന്നു ഫലം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ