കക്കയുടെ ഒപ്പമെത്തി; അടുത്തുതന്നെ ആ റെക്കോര്‍ഡും നെയ്മര്‍ ഒറ്റയ്ക്ക് സ്വന്തമാക്കും

പാരിസ് സെന്റ് ജെര്‍മെയ്ന്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ഇതിഹാസം കക്കയുടെ ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡിനൊപ്പമെത്തി
കക്കയുടെ ഒപ്പമെത്തി; അടുത്തുതന്നെ ആ റെക്കോര്‍ഡും നെയ്മര്‍ ഒറ്റയ്ക്ക് സ്വന്തമാക്കും

പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്ന്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ഇതിഹാസം കക്കയുടെ ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡിനൊപ്പമെത്തി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ബ്രസീല്‍ താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് നെയ്മര്‍ സ്വന്തം പേരും ചേര്‍ത്തത്. ഇന്നലെ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പിഎസ്ജിയെ 6-1ന്റെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നെയ്മറിന്റെ ഹാട്രിക്ക് ഗോളുകള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. 

ഹാട്രിക്കോടെ നെയ്മര്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ബ്രസീല്‍ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഇന്നലത്തെ ഹാട്രിക്കോടെ നെയ്മര്‍ ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോളുകള്‍ തികച്ചു. കക്കയും 30 ഗോളുകളാണ് നേടിയത്. ഈ റെക്കോര്‍ഡ് സമീപ ഭാവിയില്‍ തന്നെ നെയ്മര്‍ സ്വന്തം പേരിലാക്കുമെന്ന് ഉറപ്പ്. 27 ഗോളുകള്‍ നേടിയിട്ടുള്ള റിവാള്‍ഡോയെ നെയ്മര്‍ മറികടക്കുകയും ചെയ്തു.

49 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോളുകള്‍ അടിച്ചത്. 30 ഗോളുകള്‍ക്ക് ഒപ്പം 22 അസിസ്റ്റും നെയ്മറിന് ചാമ്പ്യന്‍സ് ലീഗില്‍ ഉണ്ട്. കളിയുടെ 20, 22, 81 മിനുട്ടുകളിലാണ് നെയ്മര്‍ വല ചലിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com