ഇന്ത്യ-ഇംഗ്ലണ്ട്  മത്സരത്തില്‍ ഒത്തുകളി; വാതുവെപ്പിലേര്‍പ്പെട്ടവരില്‍ ഓസീസ് താരങ്ങളുമെന്ന് വെളിപ്പെടുത്തല്‍

അഞ്ച് ഓസീസ് താരങ്ങളാണ് ഒത്തുകളിയില്‍ ഏര്‍പ്പെട്ടത്. മൂന്ന് പാകിസ്താനി താരങ്ങളും ഒത്തുകളിച്ചു
ഇന്ത്യ-ഇംഗ്ലണ്ട്  മത്സരത്തില്‍ ഒത്തുകളി; വാതുവെപ്പിലേര്‍പ്പെട്ടവരില്‍ ഓസീസ് താരങ്ങളുമെന്ന് വെളിപ്പെടുത്തല്‍

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീമിലെ ഒരു വിഭാഗം കളിക്കാര്‍ക്കെതിരെ വാതുവെപ്പ്‌ ആരോപണം. പതിനഞ്ച് രാജ്യാന്തര മത്സരങ്ങളിലായി വാതുവെപ്പുമായി ബന്ധപ്പെട്ട് 26 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2011നും 2012നും ഇടയിലെ ഏഴ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഒരു വിഭാഗം വാതുവെപ്പ്‌ നടത്തിയിട്ടുണ്ടെന്ന് അല്‍ജസീറ പുറത്തുവിട്ട ഡോക്യുമെന്ററിയില്‍ പറയുന്നു. ഈ വര്‍ഷം ആദ്യം ക്രിക്കറ്റിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് അല്‍ജസീറ പുറത്തുവിട്ട ഡോക്യുമെന്ററിയുടെ പിന്തുടര്‍ച്ചയെന്നോണമാണ് പുതിയ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ട് ടീമിലെ ചില അംഗങ്ങള്‍ വാതുവെപ്പിലേര്‍പ്പെട്ട അതേ കാലയളവില്‍ തന്നെ ഓസ്‌ട്രേലിയന്‍ ടീമിലെ ചിലരും വാതുവെപ്പ്‌ നടത്തിയെന്നാണ് അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ച് ഓസീസ് താരങ്ങളാണ് വാതുവെപ്പില്‍ ഏര്‍പ്പെട്ടത്. മൂന്ന് പാകിസ്താനി താരങ്ങളും ഒത്തുകളിച്ചു. 

ബാറ്റ്‌സ്മാന്‍മാരാണ് ഒത്തുകളിയില്‍ ഏര്‍പ്പെട്ടത്. ഫോമില്‍ കളിക്കാതിരിക്കുക എന്നതായിരുന്നു ഒത്തുകളിയിലെ ധാരണ. ഇന്ത്യക്കെതിരെ ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിന്റെ കളി, കേപ്ഡൗണില്‍ നടന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരം, യുഎഇയില്‍ പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ നടന്ന പരമ്പര എന്നിവയില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഐസിസി വ്യക്തമാക്കി. എന്നാല്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ആരോപണങ്ങള്‍ തള്ളി. തങ്ങളുടെ കളിക്കാരില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതികരണം. അല്‍ജസീറയുടെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com