അതുതാന്‍ അല്ലയോ ഇത്; ഈ ഗോളുകള്‍ ഒന്ന് കണ്ടുനോക്കു

അതുതാന്‍ അല്ലയോ ഇത്; ഈ ഗോളുകള്‍ ഒന്ന് കണ്ടുനോക്കു

ഹോളണ്ടിലെ ഡച്ച് ലീഗില്‍ അയാക്‌സും വിറ്റെസെയും തമ്മിലുള്ള മത്സരത്തിനിടെയാണ് 30 സെക്കന്‍ഡിനിടെ ഒരുപോലെയുള്ള രണ്ട് ഗോളുകളുടെ പിറവി

ദേജാവു എന്നു വിളിക്കുന്ന പ്രതിഭാസത്തെക്കുറിച്ച് കേട്ടിട്ടില്ലേ. ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ഇത് മുന്‍പ് ഇതേപോലെ തന്നെ അനുഭവിച്ചതാണല്ലോ എന്ന് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ചില നിമിഷങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് പോലെയുള്ള അനുഭവമാണത്. 

അത്തരമൊരു പ്രതിഭാസം ഫുട്‌ബോള്‍ മൈതാനത്ത് അരങ്ങേറിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹോളണ്ടിലെ ഡച്ച് ലീഗില്‍ അയാക്‌സും വിറ്റെസെയും തമ്മിലുള്ള മത്സരത്തിനിടെയാണ് 30 സെക്കന്‍ഡിനിടെ ഒരുപോലെയുള്ള രണ്ട് ഗോളുകളുടെ പിറവി. രണ്ട് ഗോളുകളും നേടിയത് ക്ലാസ് യാന്‍ ഹണ്ട്‌ലാറായിരുന്നു. 

മൊറോക്കന്‍ താരം ഹക്കിം സിയക്കിന്റെ അസിസ്റ്റില്‍ നിന്ന് ഹണ്ട്‌ലാര്‍ ആദ്യ ഗോള്‍ നേടി. എന്നാല്‍ സിയക്ക് ഓഫ്‌സൈഡാണെന്ന് വീഡിയോ റഫറി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിച്ചു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഡുസന്‍ ടാഡിച്ചിന്റെ അസിസ്റ്റില്‍ ഹണ്ട്‌ലാര്‍ തന്നെ സമാനമായ രീതിയില്‍ വല ചലിപ്പിച്ചു. 

മത്സരത്തില്‍ അയാക്‌സ് നാല് ഗോളുകള്‍ക്ക് മത്സരം വിജയിച്ചു. കഴിഞ്ഞ സീസണില്‍ ഡച്ച് ലീഗ് കിരീടം നഷ്ടപ്പെടുത്തിയ അയാക്‌സ് ഇത്തവണ മികച്ച ഫോമിലാണ്. നാല് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അയാക്‌സ്. പിഎസ്‌വി ഐന്തോവനാണ് ഒന്നാമത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com