സെറീനയ്ക്കിത് മധുര പ്രതികാരം; പ്ലിസ്‌കോവയെ തോല്‍പ്പിച്ച് യുഎസ് ഓപണ്‍ സെമിയിലേക്ക്

അമ്മയായ ശേഷമുള്ള ആദ്യ ഗ്രാന്‍സ്ലാം നേടാനുള്ള ഒരുക്കത്തിലാണ് സെറീന. മികച്ച കളി പുറത്തെടുക്കാനായാല്‍ 24 ആം ഗ്രാന്‍സ്ലാം എന്ന സ്വപ്‌ന നേട്ടമാവും സെറീനയെ കാത്തിരിക്കുന്നത്.
സെറീനയ്ക്കിത് മധുര പ്രതികാരം; പ്ലിസ്‌കോവയെ തോല്‍പ്പിച്ച് യുഎസ് ഓപണ്‍ സെമിയിലേക്ക്

ന്യൂയോര്‍ക്ക്:  രണ്ട് വര്‍ഷം മുന്‍പ് യുഎസ് ഓപണിന്റെ സെമിയില്‍ നിന്നും സെറീന മടങ്ങിയത് നിറഞ്ഞ കണ്ണുകളുമായായിരുന്നു. ചെക്ക് താരം കരോലിന പ്ലിസ്‌കോവയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് അന്ന് മടങ്ങിയെങ്കിലും അതേ പ്ലിസ്‌കോവയെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് സെറീന ഈ വിജയം ആഘോഷിച്ചത്. സ്‌കോര്‍ സ്‌കോര്‍ 6-4,6-3. 


 ആദ്യ സെറ്റ് ആവേശത്തോടെ സെറീന സ്വന്തമാക്കിയെങ്കിലും അടുത്തതില്‍ പിഴവ് വരുത്തിയതോടെ ചെക്ക് താരം കളിയിലേക്ക് മടങ്ങി വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. താളം വീണ്ടെടുത്ത സെറീന പിന്നീട് അനായാസമാണ് സെമി ബര്‍ത്ത് ഉറപ്പിച്ചത്. 

അമ്മയായ ശേഷമുള്ള ആദ്യ ഗ്രാന്‍സ്ലാം നേടാനുള്ള ഒരുക്കത്തിലാണ് സെറീന. മികച്ച കളി പുറത്തെടുക്കാനായാല്‍ 24 ആം ഗ്രാന്‍സ്ലാം എന്ന സ്വപ്‌ന നേട്ടമാവും സെറീനയെ കാത്തിരിക്കുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും താന്‍ ലക്ഷ്യമാക്കുന്നില്ലെന്നായിരുന്നു സെറീന മത്സര ശേഷം പറഞ്ഞത്. നിലവില്‍ ലോക 26 ആം നമ്പര്‍ താരമാണ് സെറീന. 

 ലോകം കണ്ട മികച്ച വനിതാ താരങ്ങളിലൊരാളാണ് പ്ലിസ്‌കോവയെങ്കിലും ഗ്രാന്‍സ്ലാം സ്വന്തമാക്കാനായിട്ടില്ല. നിലവില്‍ ഏഴാം സീഡുകാരിയാണ് പ്ലിസ്‌കോവ. രണ്ട് വര്‍ഷം മുമ്പ് സെമിയില്‍ സെറീനയെ അട്ടിമറിച്ചെങ്കിലും ഫൈനലില്‍ താരം പരാജയപ്പെട്ടിരുന്നു.
 കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ 2006ലെ യുഎസ് ഓപണ്‍ ജേതാവ് മരിയ ഷറപ്പോവ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. സ്‌പെയിനിന്റെ കാര്‍ സുവാരസിനോടായിരുന്നു താരത്തിന്റെ തോല്‍വി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com