സൈനയ്ക്ക് വീണ്ടും കാലിടറി, ചൈന ഓപ്പണില്‍ പുറത്ത്; സിന്ധു മുന്നോട്ട്‌

48 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തില്‍ കൊറിയയുടെ സങ് ജി ഹ്യുനാണ് സൈനയെ ആദ്യ റൗണ്ടില്‍ തന്നെ തിരിച്ചയച്ചത്
സൈനയ്ക്ക് വീണ്ടും കാലിടറി, ചൈന ഓപ്പണില്‍ പുറത്ത്; സിന്ധു മുന്നോട്ട്‌

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ മുന്‍ ചാമ്പ്യന്‍  സൈന നെഹ് വാള്‍  ടൂര്‍ണമെന്റിന്റെ  ആദ്യ റൗണ്ടില്‍ പുറത്ത്. 48 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തില്‍ കൊറിയയുടെ സങ് ജി ഹ്യുനാണ് സൈനയെ ആദ്യ റൗണ്ടില്‍ തന്നെ തിരിച്ചയച്ചത്. സ്‌കോര്‍ 22-20, 8-21, 14-21. 

ചൈന ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാവുകയായിരുന്നു സൈന 2014ല്‍. അതേസമയം ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. 2016ല്‍ സിന്ധുവും ചൈന ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. 

ആദ്യ സെറ്റില്‍ സിന്ധുവിന് വലിയ ഭീഷണി ഉണ്ടായില്ലെങ്കിലും രണ്ടാം സെറ്റില്‍ ലോക 39ാം റാങ്ക് താരം ജപ്പാന്റെ സയേന സിന്ധുവിനെ കുഴക്കി. രണ്ടാം സെറ്റില്‍ ഒരു ഘട്ടത്തില്‍ 6-0ന് സിന്ധു മുന്നിലായിരുന്നു എങ്കിലും സയേന 8-10 എന്ന ലീഡെടുത്ത് മുന്നിലെത്തിയിരുന്നു. ഒടുവില്‍ 21-15, 21-13 എന്ന സ്‌കോറില്‍ സിന്ധു ജയം പിടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com