വിരാട് കോഹ്‌ലി സിനിമയിലേക്ക്...? ആരാധകരിൽ ആശയക്കുഴപ്പം തീർത്ത് ട്വീറ്റ്

ഇപ്പോഴിതാ കോഹ്‌ലിയുടെ ഒരു ട്വീറ്റ് ​ആരാധകർക്കിടയിൽ സംശയം വളർത്തിയിരിക്കുന്നു
വിരാട് കോഹ്‌ലി സിനിമയിലേക്ക്...? ആരാധകരിൽ ആശയക്കുഴപ്പം തീർത്ത് ട്വീറ്റ്

ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇല്ലാതെയാണ് ഇന്ത്യ ഏഷ്യാ കപ്പ് പോരിനിറങ്ങിയത്. മത്സരാധിക്യത്തെ തുടർന്ന് ക്യാപ്റ്റൻ വിശ്രമത്തിലാണ്. കോഹ്‌ലിയെ കുറിച്ചുള്ള വാർത്തകൾക്ക് പക്ഷേ കുറവുകളില്ല. ഇപ്പോഴിതാ കോഹ്‌ലിയുടെ ഒരു ട്വീറ്റ് ​ആരാധകർക്കിടയിൽ സംശയം വളർത്തിയിരിക്കുന്നു. അതിനെക്കുറിച്ച് ചർച്ചകൾ കൊടുമ്പിരികൊള്ളുന്നു. കോഹ്‌ലി സിനിമയിലെ നായകനാകാന്‍ ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികളിപ്പോൾ

'ട്രെയിലര്‍ ദ മൂവി' എന്ന പേരില്‍ കോഹ്‌ലി ഇന്ന് ട്വിറ്ററിലിട്ട ഒരു പോസ്റ്ററാണ് സിനിമാ പ്രവേശമെന്ന സംശയത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 29-നാണ് 'ട്രെയിലര്‍ ദ മൂവി'യുടെ റിലീസെന്നും പോസ്റ്ററിലുണ്ട്. 10 വര്‍ഷത്തിന് ശേഷം മറ്റൊരു അരങ്ങേറ്റമെന്നും  കോഹ്‌ലി പോസ്റ്ററിന് താഴെ കുറിച്ചിട്ടുണ്ട്. 

വ്രോഗന്‍ ബ്രാന്‍ഡിന്റെ വസ്ത്രം ധരിച്ചു നില്‍ക്കുന്ന കോഹ്‌ലിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. കോഹ്‌ലിക്ക് നിക്ഷേപമുള്ള ബ്രാന്‍ഡാണിത്. അതിനാൽ കമ്പനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാകുമെന്നും ചിലർ അനുമാനിക്കുന്നു. എന്തായാലും ഈ സർപ്രൈസ് എന്താകുമെന്ന് കാത്തിരിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com