സിംഗിള്‍സില്‍ എതിരാളികളായി എത്തിയത് 46 തവണ; ആദ്യമായി ആ രണ്ട് സൂപ്പര്‍ താരങ്ങളും ഒരുമിക്കുന്നു

സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററും സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിചും ആദ്യമായി ഇരുവരും ഒരുമിച്ച് ഡബിള്‍സ് പോരിനായി കളത്തിലിറങ്ങുന്നു
സിംഗിള്‍സില്‍ എതിരാളികളായി എത്തിയത് 46 തവണ; ആദ്യമായി ആ രണ്ട് സൂപ്പര്‍ താരങ്ങളും ഒരുമിക്കുന്നു

ത്രയോ കോര്‍ട്ടുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററും സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിചും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. കൃത്യം പറഞ്ഞാല്‍ 46 തവണയാണ് ഇരുവരും എതിരാളികളായി ഏറ്റുമുട്ടിയത്. ഇപ്പോഴിതാ ആദ്യമായി ഇരുവരും ഒരുമിച്ച് ഡബിള്‍സ് പോരിനായി കളത്തിലിറങ്ങുന്നു. 

ലവര്‍ കപ്പ് പോരാട്ടത്തിലാണ് ആരാധകര്‍ക്ക് ആവേശമായി ഇരുവരും ഒരുമിച്ച് കളിക്കാനെത്തുന്നത്. ലവര്‍ കപ്പിന്റെ രണ്ടാം അധ്യായത്തില്‍ ടീം യൂറോപ്പിനായാണ് ഇരുവരും ഡബിള്‍സില്‍ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ജാക്ക് സോക്ക്- കെവിന്‍ ആന്‍ഡേഴ്‌സന്‍ സഖ്യത്തെയാണ് ഫെഡ്- ദ്യോക്കോ സഖ്യം നേരിടാനൊരുങ്ങുന്നത്. ജാക്ക് സോക്ക്, കെവിന്‍ ആന്‍ഡേഴ്‌സന്‍ സഖ്യം ടീം വേള്‍ഡിനായി കളത്തിലിറങ്ങുന്നത്. 

സിംഗിസ് കോര്‍ട്ടില്‍ ഞങ്ങള്‍ രണ്ട് പേരും നിരവധി മഹത്തായ പോരാട്ടങ്ങളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഒടുവില്‍ ഒരു ടീമായി കളിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ളതാണ് ഫെഡറര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com