ലെഗന്‍സിനെ ജയിപ്പിച്ച് വാല്‍വര്‍ദേയുടെ പരീക്ഷണം, വീണ്ടും ഞെട്ടി ബാഴ്‌സ

രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തൊട്ടടുത്ത മിനിറ്റുകളില്‍ നേടി ബാഴ്‌സയെ ലെഗന്‍സ് തകര്‍ത്തു വിടുകയായിരുന്നു
ലെഗന്‍സിനെ ജയിപ്പിച്ച് വാല്‍വര്‍ദേയുടെ പരീക്ഷണം, വീണ്ടും ഞെട്ടി ബാഴ്‌സ

കോച്ച് വാല്‍വര്‍ദേയുടെ സ്‌ക്വാഡ് റൊട്ടേഷന്‍ തിരിച്ചടിച്ചപ്പോള്‍ ലാ ലീഗ സീസണിലെ ആദ്യ തോല്‍വി നേരിട്ട് ബാഴ്‌സ. ലീഗില്‍ തട്ടിത്തടഞ്ഞ് മുന്നോട്ടു പോകുന്ന ലെഗന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സയെ ഞെട്ടിക്കുകയായിരുന്നു. 

കളി തുടങ്ങി പന്ത്രണ്ടാം മിനിറ്റില്‍ തന്നെ കുട്ടിഞ്ഞോയുടെ ഗോളിലൂടെ മുന്നില്‍ കയറി എങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തൊട്ടടുത്ത മിനിറ്റുകളില്‍ നേടി ബാഴ്‌സയെ ലെഗന്‍സ് തകര്‍ത്തു വിടുകയായിരുന്നു. 52ാം മിനിറ്റില്‍ നബിലിലൂടേയും 53ാം മിനിറ്റില്‍ ഒസ്‌കാര്‍ റോഡ്രിഗ്‌സിലൂടേയുമായിരുന്നു ലെഗന്‍സ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയെ തോല്‍പ്പിച്ചത്. 

പന്ത് കൈവശം വയ്ക്കുന്നതിലും, പാസുകളിലും മുന്നിട്ടു നിന്നത് ബാഴ്‌സയായിരുന്നു എങ്കിലും പിഴയ്ക്കാതെ ഷോട്ട് ഉതിര്‍ക്കുന്നതില്‍ മികവ് പുലര്‍ത്തി മത്സരം ബാഴ്‌സയുടെ കയ്യില്‍ നിന്നും ലെഗന്‍സ് തട്ടിയെടുത്തു. സീസണിലെ ബാഴ്‌സയുടെ ആദ്യ തോല്‍വിയാണ് ഇത്. 

കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ കുട്ടിഞ്ഞോയുടേയും റാക്കിട്ടിച്ചിന്റേയും ക്ലോസ് റേഞ്ച് ഷോട്ടുകള്‍ ലെഗന്‍സ് ഗോള്‍കീപ്പര്‍ ഇവാന്‍ ക്യുല്ലര്‍ തടഞ്ഞിട്ടതോടെ സമനില പിടിക്കാനുള്ള ബാഴ്‌സയുടെ ശ്രമവും ഫലം കണ്ടില്ല. തോറ്റുവെങ്കിലും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ബാഴ്‌സ നിലനിര്‍ത്തി. പക്ഷേ റയലുമായി പോയിന്റില്‍ ഒപ്പത്തിനൊപ്പം എത്തി. 

23 ദിവസത്തിനിടെ ഏഴ് മത്സരമാണ് ബാഴ്‌സ കളഇച്ചത്. ജിറോനയ്‌ക്കെതിരെ ടീമിലെ ഏതാനും താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ വാല്‍വര്‍ദെ, ടീമില്‍ വീണ്ടും മാറ്റം കൊണ്ടുവന്നു. ആല്‍ബയ്ക്ക് പരം തോമസ് വര്‍മീലെനെ കൊണ്ടുവന്നത് പ്രതിരോധ നിരയിലെ ശക്തി കുറച്ചു. സുവാരസിനെ ആദ്യം ഇറക്കാതെ മുനിര്‍ എല്‍ ഹദാദിയെ പരീക്ഷിച്ചതും തുടക്കത്തില്‍ ലഭിച്ച ലീഡ് ഉയര്‍ത്തുന്നതില്‍ ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com