ഒരു സാധാരണ പാക് പെണ്‍കുട്ടിയാണ് ഞാന്‍, ഇന്ത്യയെ മയക്കിയ പാക് സുന്ദരി പറയുന്നു

ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ മത്സരം കാണുന്നതിന് ഇടയിലാണ് ക്യാമറ കണ്ണുകള്‍ റിസ്ലയെ കണ്ടെത്തിയത്
ഒരു സാധാരണ പാക് പെണ്‍കുട്ടിയാണ് ഞാന്‍, ഇന്ത്യയെ മയക്കിയ പാക് സുന്ദരി പറയുന്നു

എന്റെ സ്വപ്‌നങ്ങളില്‍ പോലും ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്ന പാക് സുന്ദരിയാണ് തന്റെ അത്ഭുതം പറയുന്നത്. റിസ്ല റെഹനാണ് ഇന്റര്‍നെറ്റ് സെന്‍സേഷനായത്. 

ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ മത്സരം കാണുന്നതിന് ഇടയിലാണ് ക്യാമറ കണ്ണുകള്‍ റിസ്ലയെ കണ്ടെത്തിയത്. ടെലിവിഷന്‍ സ്‌ക്രീനില്‍ റിസ്ല പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ റിസ്ലയ്ക്ക് പിന്നാലെയായിരുന്നു. 

പാക് സുന്ദരി വൈറലായതോടെ ഇനിയും പാക്കിസ്ഥാനുമായി മത്സരം വേണം എന്ന് വരെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആവശ്യപ്പെട്ടു. പെട്ടെന്നുണ്ടായ ഈ അത്ഭുതങ്ങളെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് റിസ്ല പറയുന്നത്. ഒരു സാധാരണ പാക്കിസ്ഥാനി പെണ്‍കുട്ടിയാണ് ഞാന്‍. 

കറാച്ചി സ്വദേശിനിയായ റിസ്ല ഈ അടുത്താണ് ദുബൈയിലേക്ക് എത്തിയത്. ഗ്യാലറിയില്‍ ഇരുന്ന എന്നെ ക്യാമറ കണ്ടെത്തിയത് ഞാന്‍ അറിഞ്ഞിരുന്നില്ല. കളി കഴിഞ്ഞ് പാക്കിസ്ഥാന്‍ തോറ്റതിന്റെ നിരാശയുമായിട്ടാണ് ഞാന്‍ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോഴേക്കും സുഹൃത്തിന്റെ മെസേജ് എത്തി. എന്റെ ചിത്രത്തിനൊപ്പം, കളി ഇന്ത്യ ജയിച്ചു, പക്ഷേ പാക്കിസ്ഥാന്‍ ഹൃദയം കവര്‍ന്നു എന്ന് എഴുതിയ ഫോട്ടോയാണ് കണ്ടത്. 

എന്റെ സുഹൃത്തുക്കള്‍ കളിയാക്കുന്നതായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നെ ഭര്‍ത്താവും സുഹൃത്തുക്കളും വിളിച്ച് എന്നോട് കാര്യം പറഞ്ഞു. ഈ പ്രശസ്തി ആസ്വദിക്കൂ എന്നായിരുന്നു ഭര്‍ത്താവിന്റെ വാക്കുകള്‍ എന്ന് റിസ്ല പറയുന്നു. 

ഒരിക്കല്‍ ഇന്ത്യയില്‍ എത്തണം എന്ന് ആഗ്രഹമുണ്ട്. ഇന്ത്യന്‍ സിനിമകള്‍ ഏറെ ഇഷ്ടമാണ്. ബിഗ്‌ബോസ്, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, പിന്നെ ഇന്ത്യന്‍ സാരിയുടെയെല്ലാം ആരാധികയാണ് താനെന്നും റിസ്ല പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com