അവസരം വരുമ്പോള്‍ എന്റെ ബാറ്റ് സംസാരിക്കും; തുടര്‍ച്ചയായി തഴയപ്പെട്ട് കരുണ്‍ നായര്‍

രോഹിത് ശര്‍മയ്ക്ക് പകരം കരുണ്‍ നായറെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നു
അവസരം വരുമ്പോള്‍ എന്റെ ബാറ്റ് സംസാരിക്കും; തുടര്‍ച്ചയായി തഴയപ്പെട്ട് കരുണ്‍ നായര്‍

സെവാഗിന് പിന്നാലെ ഇന്ത്യയ്ക്ക് വേണ്ടി ത്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് കരുണ്‍ നായര്‍. പക്ഷേ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കരുണിന് ഇതുവരെ സാധിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒരിക്കല്‍ കൂടി തഴയപ്പെട്ടിരിക്കുകയാണ് കരുണ്‍ നായര്‍. 

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് കരുണ്‍ അവസാനമായി ടീമിലെത്തിയത്. ടീമില്‍ നിന്ന് നിരന്തരം ഒഴിവാക്കുന്നത് വേദനിപ്പിക്കുന്നു. ത്രിപ്പിള്‍ സെഞ്ചുറി നേടിയതിന് ശേഷം വേണ്ട അവസരങ്ങള്‍ എനിക്ക് ലഭിച്ചില്ല.
എന്നാല്‍ മാനേജ്‌മെന്റിനോട് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല. സെലക്ഷനെ സംബന്ധിച്ച ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും കരുണ്‍ നായര്‍ പറയുന്നു. 

ടീം സെലക്ഷന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ ബഹുമാനിക്കുന്നു. എനിക്ക് എപ്പോള്‍ അവസരം ലഭിക്കുന്നുവോ അപ്പോള്‍ എന്റെ ബാറ്റ് സംസാരിക്കും. അതല്ലാതെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് എനിക്കൊന്നും പറയാനില്ലെന്നും കരുണ്‍ നായര്‍ വ്യക്തമാക്കുന്നു. 

രോഹിത് ശര്‍മയ്ക്ക് പകരം കരുണ്‍ നായറെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്ലേയിങ് ഇലവനിലേക്കെത്താന്‍ കരുണിനായില്ല. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കരുണ്‍ സ്ഥാനം പിടിക്കും എന്ന് കരുതിയെങ്കിലും ഹനുമാന്‍ വിഹാരി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com