ഫുട്‌ബോള്‍ ആസ്വദിക്കാന്‍ സമ്മതിക്കില്ല എന്ന് ആര്‍ക്കെങ്കിലും വാശിയുണ്ടോ? ഐഎസ്എല്‍ മാത്രം വളര്‍ന്നാല്‍ മതി എന്നാണോയെന്ന് ഐ.എം.വിജയന്‍

നമ്മുടെ സന്തോഷ് ട്രോഫിയും, ഫെഡറേഷന്‍ കപ്പുമെല്ലാം നന്നായി സംഘടിപ്പിക്കാതെ ഉടന്‍ ലോക കപ്പ് കളിക്കാമെന്ന് പ്രതീക്ഷിക്കേണ്ട
ഫുട്‌ബോള്‍ ആസ്വദിക്കാന്‍ സമ്മതിക്കില്ല എന്ന് ആര്‍ക്കെങ്കിലും വാശിയുണ്ടോ? ഐഎസ്എല്‍ മാത്രം വളര്‍ന്നാല്‍ മതി എന്നാണോയെന്ന് ഐ.എം.വിജയന്‍

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഇല്ലാതിരുന്നതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ഐ.എം.വിജയന്‍. കബഡി മത്സരം പോലും ലൈവായി ടെലികാസ്റ്റ് ചെയ്ത് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കുമ്പോള്‍ എന്തുകൊണ്ടാണ് സന്തോഷ് ട്രോഫിക്കും ഫെഡറേഷന്‍ കപ്പിനുമെല്ലാം ഈ ഗതി വരുന്നതെന്ന് വിജയന്‍ ചോദിക്കുന്നു. മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലായിരുന്നു രൂക്ഷ വിമര്‍ശനവുമായി വിജയന്‍ എത്തിയത്. 

ഫുട്‌ബോള്‍ ആസ്വദിക്കാന്‍ ആരേയും സമ്മതിക്കില്ല എന്ന് ഇവിടെ ആര്‍ക്കെങ്കിലും വാശിയുണ്ടോ? അതോ ഐഎസ്എല്‍ മാത്രം വളര്‍ന്നാല്‍ മതി എന്നാണോ? ഐഎസ്എല്‍ എങ്ങിനെ മാര്‍ക്കറ്റ് ചെയ്യണം എന്ന് അതിന്റെ സംഘാടകര്‍ക്ക് അറിയാം. എന്നാല്‍ ഐഎസ്എല്‍ കൊണ്ട് ഇന്ത്യ ഉടന്‍ ഫുട്‌ബോള്‍ ലോക കപ്പ് കളിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും വിജയന്‍ പറയുന്നു. 

നമ്മുടെ സന്തോഷ് ട്രോഫിയും, ഫെഡറേഷന്‍ കപ്പുമെല്ലാം നന്നായി സംഘടിപ്പിക്കാതെ ഉടന്‍ ലോക കപ്പ് കളിക്കാമെന്ന് പ്രതീക്ഷിക്കേണ്ട. ആളില്ലാത്തത് കൊണ്ടാണ് സന്തോഷ് ട്രോഫിക്ക് തത്സമ സംപ്രേക്ഷണം ഇല്ലാതിരുന്നത് എന്ന് പറയാനാണ് ഒരുങ്ങുന്നത് എങ്കില്‍, അരുത് സര്‍, അതുമാത്രം പറയരുത്. ഈ കളിയെ സ്‌നേഹിക്കുന്ന ആര്‍ക്കും ആ ന്യായം മനസിലാവില്ലെന്നും വിജയന്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരാത്തതിന് ക്രിക്കറ്റിനെ കുറ്റം പറയുന്നവരാണ് നമ്മള്‍. എന്നാല്‍ സന്തോഷ് ട്രോഫി ഫൈനലില്‍ നിന്നുള്ള അനുഭവം കൊണ്ട് ഒരു കാര്യം ബോധ്യപ്പെട്ടു. ക്രിക്കറ്റിനെ കുറ്റം പറയാന്‍ നമുക്കൊരു അവകാശവും ഇല്ല. ക്രിക്കറ്റിനെ ആരാധകര്‍ സ്‌നേഹിക്കുകയും, ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വേണ്ടതെല്ലാം സംഘാടകര്‍ ചെയ്യുകയും ചെയ്യുന്നു. രഞ്ജി ട്രോഫി പോലും ലൈവായിട്ടാണ് ആരാധകരിലേക്ക് എത്തിക്കുന്നത്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടി ഇതൊന്നും ചെയ്തു കൊടുക്കാന്‍ ഇന്ത്യയില്‍ ആരുമില്ലെന്നും വിജയന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com