കോഹ് ലിക്കും സംഘത്തിനും രക്ഷയില്ല; കൊല്‍ക്കത്തയും തകര്‍ത്തതോടെ അഞ്ചാം തോല്‍വി

ഡിവില്ലിയേഴ്‌സിന്റെ അഭാവത്തിലിറങ്ങിയ ബാംഗ്ലൂരിന് കോഹ് ലിയുടെ അര്‍ധ സെഞ്ചുറിയായിരുന്നു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്
കോഹ് ലിക്കും സംഘത്തിനും രക്ഷയില്ല; കൊല്‍ക്കത്തയും തകര്‍ത്തതോടെ അഞ്ചാം തോല്‍വി

തോല്‍വിയുടെ വഴിയില്‍ നിന്നും കരകയറുവാനാവാതെ കോഹ് ലിയും സംഘവും. കൊല്‍ക്കത്ത ആറ് വിക്കറ്റിന് തകര്‍ത്തതോടെ പതിനൊന്നാം സീസണില്‍ ബാംഗ്ലൂരിന് അഞ്ചാം തോല്‍വി. 

ഡിവില്ലിയേഴ്‌സ് ഇല്ലാതെ ഇറങ്ങിയ ബാംഗ്ലൂര്‍ 175 റണ്‍സ് എന്ന വിജയലക്ഷ്യം കൊല്‍ക്കത്തയ്ക്ക് മുന്നില്‍ വെച്ചെങ്കിലും നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി അഞ്ച് ബോളുകള്‍ ശേഷിക്കെ കൊല്‍ക്കത്ത വിജയം കണ്ടു. 

ഓപ്പണര്‍മാരായാ ക്രിസ് ലിന്നും, സുനില്‍ നരൈയ്‌നും നല്‍കിയ ഭേദപ്പെട്ട തുടക്കവും മധ്യ നിര വിക്കറ്റ് അധികം കളയാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുമാണ് കൊല്‍ക്കത്തയ്ക്ക് ജയം നേടിക്കൊടുത്തത്. ഡിവില്ലിയേഴ്‌സിന്റെ അഭാവത്തിലിറങ്ങിയ ബാംഗ്ലൂരിന് കോഹ് ലിയുടെ അര്‍ധ സെഞ്ചുറിയായിരുന്നു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് ഫോറും, മൂന്ന് സിക്‌സും പറത്തിയായിരുന്നു കോഹ് ലിയുടെ ഇന്നിങ്‌സ്. 

ജയത്തോടെ എട്ട് പോയിന്റ് നേടി ഐപിഎല്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഏഴ് കളികളില്‍ നിന്നും അഞ്ച് തോല്‍വികള്‍ നേരിട്ട ബാംഗ്ലൂര്‍ പോയിന്റെ പട്ടികയില്‍ വീണ്ടും താഴേക്ക് പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com