പുജാരയെ പുറത്തിരുത്തി, ഇന്ത്യയെ പരീക്ഷിക്കാന്‍ ബാറ്റിങ് എടുത്ത് ഇംഗ്ലണ്ട്‌

ഭൂമ്രയുടേയും ഭുവനേശ്വര്‍ കുമാറിന്റേയും അഭാവം ഇന്ത്യന്‍ ടീമിനെ വലയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
പുജാരയെ പുറത്തിരുത്തി, ഇന്ത്യയെ പരീക്ഷിക്കാന്‍ ബാറ്റിങ് എടുത്ത് ഇംഗ്ലണ്ട്‌

ഇന്ത്യന്‍ ബൗളിങ്ങിന്റെ മുനയൊടിച്ച അഞ്ച് ടെസ്റ്റുകളുടെ പരമ്പര തുടങ്ങാന്‍ ലക്ഷ്യം വെച്ച് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റില്‍ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ ബൗളര്‍മാരെ പേടിക്കുന്നില്ലെന്ന്
കൂടി പ്രഖ്യാപിക്കുകയായിരുന്നു. 

പുജാരയെ പുറത്തിറക്കിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ധവാനും, കെ.എല്‍.രാഹുലും പ്ലേയിങ് ഇലവനിലെത്തി. ഭൂമ്രയുടേയും ഭുവനേശ്വര്‍ കുമാറിന്റേയും അഭാവം ഇന്ത്യന്‍ ടീമിനെ വലയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇന്ത്യയ്ക്കും നായകന്‍ കോഹ് ലിക്കും അഗ്നി പരീക്ഷയാണ് ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണെങ്കിലും മികച്ച ടീം എന്ന് ഉറപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ പരമ്പര ജയിച്ച് ഇന്ത്യ അത് ഊട്ടിയുറപ്പിക്കേണ്ടതുണ്ട് എന്നാണ് ചില ക്രിക്കറ്റ് പണ്ഡിതരുടെ നിലപാട്. കോഹ് ലിക്കാണെങ്കില്‍ ഇംഗ്ലണ്ടിലെ വെല്ലുവിളികളെ അതിജീവിച്ച് ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ താന്‍ പ്രാപ്തനാണെന്ന് തെളിയിക്കണം. 

ഇംഗ്ലണ്ടിനാണെങ്കില്‍ ടെസ്റ്റില്‍ നല്ല ഫലങ്ങളല്ല അടുത്തിടെ ലഭിച്ചത്. ആഷസില്‍ 4-0ന് ഓസ്‌ട്രേലിയയോടെ  തോറ്റതിന് പിന്നാലെ കീവിസിനെതിരെ 1-0നും തോല്‍വി വഴങ്ങിയിരുന്നു. പാക്കിസ്ഥാനെതിരെ 1-1 എന്ന സമനിലയില്‍ ആശ്വസിക്കേണ്ടിയും വന്നിരുന്നു. ഇന്ത്യയാണെങ്കില്‍ 2016ന് ശേഷം പരമ്പര തോറ്റിരിക്കുന്നത് ദക്ഷിണാഫ്രിക്കയോട് മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com