വംശീയ അധിക്ഷേപത്തിന് പിന്നാലെ കോഹ് ലിക്കെതിരെ വീണ്ടും ഓസീസ് മാധ്യമം, ഇംഗ്ലണ്ടില്‍ പതറുന്നതില്‍ പരിഹാസം

അന്ന് മൃഗങ്ങള്‍ക്കൊപ്പം കോഹ് ലിയുടെ ചിത്രം ചേര്‍ത്ത് വംശീയ അധിക്ഷേപമായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ നടത്തിയത്
വംശീയ അധിക്ഷേപത്തിന് പിന്നാലെ കോഹ് ലിക്കെതിരെ വീണ്ടും ഓസീസ് മാധ്യമം, ഇംഗ്ലണ്ടില്‍ പതറുന്നതില്‍ പരിഹാസം

ഐപിഎല്‍ പതിനൊന്നാം സീസണിലെ ഒരു ചാറ്റ് ഷോയ്ക്കിടെ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു, ഒട്ടും സഹിക്കാന്‍ വയ്യാത്തത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ ആണെന്ന്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്കും അത് നന്നായി അറിയാം. ഓസീസ് മാധ്യമങ്ങളുടെ കോഹ് ലിക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍ വലിയ വിവാദമായിരുന്നു. 

അന്ന് മൃഗങ്ങള്‍ക്കൊപ്പം കോഹ് ലിയുടെ ചിത്രം ചേര്‍ത്ത് വംശീയ അധിക്ഷേപമായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ നടത്തിയത് എങ്കില്‍ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പതറിയ കോഹ് ലിയുടെ വിക്കറ്റ് വീഴ്ചകള്‍ എടുത്ത് പരിഹസിക്കുകയാണ് അതേ ഫേക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പാണ് ഇന്ത്യന്‍ നായകനെ പരിഹസിച്ചുള്ള ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ വീഡിയോ. 2014ലെ ഇംഗ്ലണ്ട് പരമ്പരയില്‍ കോഹ് ലി പുറത്തായ ഷോട്ടുകളെല്ലാം എടുത്ത്, കോഹ് ലിയുടെ ഫേവറിറ്റ് ഷോട്ട് എന്ന് പറഞ്ഞാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോഹ് ലി റണ്‍ കണ്ടെത്തി. പക്ഷേ ഇംഗ്ലണ്ടില്‍ പതറി. ഓഫ് സ്റ്റമ്പിലെ പ്രശ്‌നങ്ങളില്‍ വലയുന്ന കോഹ് ലിയെയായിരുന്നു 2014ല്‍ ഇംഗ്ലണ്ടില്‍ കണ്ടത്. എന്നാല്‍ അതിന് ശേഷം പിഴവുകള്‍ ഓരോന്നായി പരിഹരിച്ചെത്തുന്ന കോഹ് ലിയെയായിരുന്നു പിന്നീടങ്ങോട്ട് ലോകം കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com