കോഹ് ലിയെ സ്വപ്‌നം കണ്ടാണ് ഞങ്ങള്‍ ഉറങ്ങുക, ജയം അരികെ നില്‍ക്കെ ആന്‍ഡേഴ്‌സന്‍

അഞ്ച് വിക്കറ്റുകള്‍ കയ്യിലിരിക്കെ നായകന്‍ ക്രീസിലുണ്ടെന്നതാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്
കോഹ് ലിയെ സ്വപ്‌നം കണ്ടാണ് ഞങ്ങള്‍ ഉറങ്ങുക, ജയം അരികെ നില്‍ക്കെ ആന്‍ഡേഴ്‌സന്‍

കോഹ് ലിയെ പുറത്താക്കുക സ്വപ്‌നം കണ്ടായിരിക്കും ഉറങ്ങുക. ആദ്യ ടെസ്റ്റില്‍ വിജയം മുന്നില്‍ നില്‍ക്കുമ്പോള്‍ കോഹ് ലിയാണ് ഞങ്ങള്‍ക്ക് മുന്നിലെ വില്ലനെന്ന് പറയുകയായിരുന്നു ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. 

84 റണ്‍സ് അകലെയാണ് ഇന്ത്യയുടെ ജയം. അഞ്ച് വിക്കറ്റുകള്‍ കയ്യിലിരിക്കെ നായകന്‍ ക്രീസിലുണ്ടെന്നതാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ പൊരുതി നേടിയ സെഞ്ചുറിക്ക് പിന്നാലെ ടീമിന്റെ നെടുംതൂണായി രണ്ടാം ഇന്നിങ്‌സില്‍ കോഹ് ലി 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. 

ആദ്യ ഇന്നിങ്‌സില്‍ ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് 50 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തത് പോലെ ഒരു കൂട്ടുകെട്ട് കോഹ് ലിക്ക് സൃഷ്ടിക്കാന്‍ സാധിച്ചാല്‍ ആദ്യ ടെസ്റ്റില്‍ ജയം ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും. 

എന്നാല്‍ അജയ്യരായി ആരുമില്ല, കോഹ് ലിയെ ഞങ്ങള്‍ക്ക് കിട്ടും. വിരാട് കോഹ് ലിയുടെ വിക്കറ്റ് ലഭിക്കുന്നത് സ്വപ്‌നം കണ്ടായിരിക്കും ഇംഗ്ലണ്ട് ഉറക്കത്തിലേക്ക് പോകുന്നത്. 25-30 ഓവര്‍ വരെയാകും കളി പോവുകയെന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ പറയുന്നു. 

ആദ്യ ഇന്നിങ്‌സില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതി നിന്ന കോഹ് ലിയെ അഭിനന്ദിക്കാനും ആന്‍ഡേഴ്‌സന്‍ മറന്നില്ല. ആദ്യ ഇന്നിങ്‌സില്‍ കോഹ് ലി ബാറ്റ് ചെയ്തത് പോലെ ആണെങ്കില്‍ ഞങ്ങള്‍ക്കത് കൂടുതല്‍ കടുപ്പമേറിയതാവുമെന്നും ആന്‍ഡേഴ്‌സന്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com