ഇന്ത്യന്‍ ക്രിക്കറ്റിന്റെ നവോത്ഥാന നായകന്റെ ജന്മദിനം; ആദരവര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

1971ലെ  ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ 642 അടിച്ചെടുത്ത സര്‍ദേശായിയുടെ പ്രകടനമാണ് ക്രിക്കറ്റ് ലോകം എന്നും ഓര്‍ത്തു വയ്ക്കുന്ന ഒന്ന്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നവോത്ഥാന നായകന്റെ ജന്മദിനം; ആദരവര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

സ്പിന്‍ ബൗളിങ്ങിനെ തച്ചു തകര്‍ത്ത ഇന്ത്യക്കാരന്‍. അഞ്ച് ടെസ്റ്റില്‍ നിന്നും 642 റണ്‍സ് നേടി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നവോധാന നായകന്‍ എന്ന വിശേഷണം നേടിയ ബോംബെക്കാരന്‍.  ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദിലീപ് സര്‍ദേശായിയുടെ ജന്മദിനം ആഘോഷിച്ച് എത്തിയിരിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. ദിലീപ് സര്‍ദേശായിയുടെ 78ാം ജന്മദിനമാണ് ഇന്ന്. 

ആഗസ്റ്റ് എട്ട്, 1940ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1961 മുതല്‍ 1972 വരെയുള്ള കാലയളവിലായി 30 ടെസ്റ്റുകളില്‍ അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 1971ലെ  ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ 642 അടിച്ചെടുത്ത സര്‍ദേശായിയുടെ പ്രകടനമാണ് ക്രിക്കറ്റ് ലോകം എന്നും ഓര്‍ത്തു വയ്ക്കുന്ന ഒന്ന്. 

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഇടയില്‍ ബെസ്റ്റ് പ്ലേയറായി തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് ദിലീപ് സര്‍ദേശായി അവാര്‍ഡ് ബിസിസിഐയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും നല്‍കി വരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഒരേയൊരു ഗോവന്‍ താരവുമാണ് ദിലീപ് സര്‍ദേശായി.

മുംബൈയ്ക്ക് വേണ്ടി 13 സീസണുകളില്‍ അദ്ദേഹം രഞ്ജി ട്രോഫി കളിച്ചു. പത്ത് തവണ രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയപ്പോള്‍ സര്‍ദേശായിയുടെ ടീം പത്ത് തവണയും കിരീടം ചൂടി. മൂന്ന് ഡോമസ്റ്റിക് സീസണില്‍ ആയിരത്തിലധികം റണ്‍സ് സര്‍ദേശായി സ്‌കോര്‍ ചെയ്തു. 2007ല്‍ 66ാമത്തെ വയസിലായിരുന്നു അന്ത്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com