മസാജ് തെറാപ്പിസ്റ്റിന് മുന്നില്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച കേസ്; മാനനഷ്ടത്തില്‍ ക്രിസ് ഗെയ്‌ലിന് ഒരു കോടി

2016ല്‍ ക്രിസ് ഗെയ്‌ലിനെതിരെ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡും, ദി ഏജും ലൈംഗീകാരോപണ വെളിപ്പെടുത്തലുകള്‍ നടത്തിയ കേസിലാണ് ഒരു കോടി രൂപ നഷ്ട പരിഹാരം
മസാജ് തെറാപ്പിസ്റ്റിന് മുന്നില്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച കേസ്; മാനനഷ്ടത്തില്‍ ക്രിസ് ഗെയ്‌ലിന് ഒരു കോടി

മസാജ് തെറാപ്പിസ്റ്റായ യുവതിക്ക് മുന്നില്‍ തന്റ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന ആരോപണത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് മാനനഷ്ട കേസില്‍ ലഭിച്ചത് ഒരു കോടി രൂപ. 2016ല്‍ ക്രിസ് ഗെയ്‌ലിനെതിരെ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡും, ദി ഏജും ലൈംഗീകാരോപണ വെളിപ്പെടുത്തലുകള്‍ നടത്തിയ കേസിലാണ് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നത്. 

2015ലെ ഓസ്‌ട്രേലിയന്‍ ലോക കപ്പിന് ഇടയിലാണ് ഡ്രസിങ് റൂമില്‍ വെച്ച് ഗെയ്ല്‍ മസാജ് തെറാപ്പിസ്റ്റിനോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം വരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഗെയില്‍, തന്നെ തകര്‍ക്കുവാനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചു. 

കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട മാനനഷ്ട കേസ് ഗെയില്‍ ജയിച്ചിരുന്നു. ആ സമയം ഗെയ്‌ലിനൊപ്പം ഡ്രസിങ് റൂമിലുണ്ടായിരുന്നു ഡ്വെയ്ന്‍ സ്മിത്തും ആരോപണം നിഷേധിച്ചത് ഗെയ്‌ലിന് അനുകൂലമായ വിധിയിലേക്ക് എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com