പൃഥ്വി ഷായുടെ പരിക്ക്; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രവി ശാസ്ത്രി

പൃഥ്വി ഷായുടെ പരിക്ക് വേദനിപ്പിക്കുന്നതാണ്. എന്നാല്‍ വേഗത്തില്‍ പരിക്കില്‍ നിന്നും പുറത്തു വരുന്നതിന്റെ സൂചനകളാണ് ഷാ നല്‍കുന്നത്
പൃഥ്വി ഷായുടെ പരിക്ക്; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രവി ശാസ്ത്രി

ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യ പറന്നപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷ വെച്ച താരമായിരുന്നു പൃഥ്വി ഷാ. എന്നാല്‍ സന്നാഹ മത്സരത്തില്‍ തന്നെ പരിക്ക് വില്ലനായി. ഇപ്പോള്‍ ഷായുടെ പരിക്കുമായി ബന്ധപ്പെട്ട സൂചനകള്‍ വെളിപ്പെടുത്തുകയാണ് പരിശീലകന്‍ രവി ശാസ്ത്രി. 

പരിക്കിന് തുടര്‍ന്ന് ഷായ്‌ക്കേറ്റ തിരിച്ചടി വേദനിപ്പിക്കുന്നതാണ്. എന്നാല്‍ വേഗത്തില്‍ പരിക്കില്‍ നിന്നും പുറത്തു വരുന്നതിന്റെ സൂചനകളാണ് ഷാ നല്‍കുന്നത്. നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ആഴ്ച അവസാനിക്കുമ്പോഴേക്കും പതിയെ ഓടാന്‍ പാകത്തില്‍ പൃഥ്വി ഷായെ ലഭിക്കുമെന്നും ശാസ്ത്രി പറയുന്നു. 

പൃഥ്വി ഷായുടെ യുവത്വം വേഗത്തില്‍ പരിക്കില്‍ നിന്നും മുക്തമാവുന്നതിന് സഹായിക്കും. പെര്‍ത്ത് ടെസ്റ്റിലേക്ക് എത്തുമ്പോഴേക്കും ടീമിലേക്ക് ഷായ്ക്ക് എത്താനാകുമെന്നാണ് ശാസ്ത്രിയുടെ വാക്കുകള്‍. ഡിസംബര്‍ ആറിനാണ് നാല് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.  സന്നാഹ മത്സരത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരെ കളിക്കുമ്പോഴായിരുന്നു ഷായ്ക്ക് കാലിന് പരിക്കേല്‍ക്കുന്നത്. ക്യാച്ച് എടുക്കുന്നതിന് ഇടയില്‍ കണങ്കാല്‍ തിരിഞ്ഞു പോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com