വെറുതെ ബാറ്റ് ചെയ്ത് ബൗള്‍ ചെയ്ത് പോകാനല്ല വരുന്നത്; കളിക്ക് മുന്‍പ് കോഹ് ലി

പണ്ട് ഇരു ടീമുകളും പരിധി വിട്ടിരുന്നു. എന്നാല്‍ കളിക്കാര്‍ വന്ന് ബാറ്റ് ചെയ്ത്, ബൗള്‍ ചെയ്തു പോകും എന്ന് പ്രതീക്ഷിക്കുന്നില്ല.
വെറുതെ ബാറ്റ് ചെയ്ത് ബൗള്‍ ചെയ്ത് പോകാനല്ല വരുന്നത്; കളിക്ക് മുന്‍പ് കോഹ് ലി

അഡ്‌ലെയ്ഡ് പരിധി വിടും വിധം പെരുമാറ്റം ഇന്ത്യയുടേയോ ഓസ്‌ട്രേലിയയുടേയോ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. എന്നാല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാതെ മുഷിപ്പിക്കുന്ന രീതിയിലെ കളിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോഹ് ലി വ്യക്തമാക്കി. 

പണ്ട് ഇരു ടീമുകളും പരിധി വിട്ടിരുന്നു. ഇപ്പോള്‍ അതിനുള്ള സാധ്യതകള്‍ കാണുന്നില്ല. എന്നാല്‍ കളിക്കാര്‍ വന്ന് വെറുതെ ബാറ്റ് ബാറ്റ് ചെയ്ത് ബൗള്‍ ചെയ്തു പോകും എന്ന് പ്രതീക്ഷിക്കുന്നില്ല. ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കേണ്ട സമയം വരും. അത് പരിധി വിട്ടുകൊണ്ടാവരുതെന്ന് കോഹ് ലി പറയുന്നു. ഒരു സംഭവത്തിന്റെ പേരില്‍ ടീമിനെ ഒന്നാകെ നെഗറ്റീവായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും പന്ത് ചുരണ്ടല്‍ വിവാദത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ കോഹ് ലി പറഞ്ഞു. 

എതിര്‍ ടീമില്‍ നമ്മള്‍ ലക്ഷ്യം വയ്‌ക്കേണ്ട താരത്തെ കുറിച്ച് വ്യക്തമായ ചിത്രം തെളിയുമ്പോള്‍ കൂടുതല്‍ ശക്തമായി നമ്മള്‍ ആ താരത്തിനെ നേരിടും. അത് നമ്മുടെ ശരീരഭാഷയിലൂടേയോ ഒന്ന് രണ്ട് വാക്കുകളിലൂടേയോ ആയിരിക്കും. എന്നാല്‍ കളിയില്‍ നിങ്ങള്‍ പെരുമാറിയതും പറഞ്ഞതുമൊന്നുമല്ല, നിങ്ങളുടെ സ്‌കില്‍ തന്നെയാണ് വിഷയമാകുന്നത് എന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com