അന്ന് അശ്വിന്റെ കൈവിട്ടു പോയത്; രണ്ടാം ലോക മഹായുദ്ധത്തിന് മുന്‍പുള്ള റെക്കോര്‍ഡ് മറികടന്ന് യാസിര്‍ ഷാ

അന്ന് അശ്വിന്റെ കൈവിട്ടു പോയത്; രണ്ടാം ലോക മഹായുദ്ധത്തിന് മുന്‍പുള്ള റെക്കോര്‍ഡ് മറികടന്ന് യാസിര്‍ ഷാ

വേഗത്തില്‍ 200 വിക്കറ്റ് കൊയ്ത് രണ്ടാം ലോക മഹായുദ്ധത്തിന് മുന്‍പുള്ള റെക്കോര്‍ഡ് മറികടന്ന് പാക് താരം യാസിര്‍ ഷാ. 82 വര്‍ഷത്തിന് മുന്‍പ് 1936ല്‍ ഓസ്‌ട്രേലിയയുടെ ക്ലാരി ഗ്രിമ്മറ്റ് തീര്‍ത്ത റെക്കോര്‍ഡാണ് യാസിര്‍ ഷാ മറികടന്നത്. 

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം വില്യം സോമര്‍വില്ലേയുടെ വിക്കറ്റ് വീഴ്ത്തിയാണ് ടെസ്റ്റില്‍ 200 വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി യാസിര്‍ ഷാ റെക്കോര്‍ഡുമിട്ടത്. 36 ടെസ്റ്റുകളാണ് ഓസ്‌ട്രേലിയന്‍ മുന്‍ താരം ക്ലാരി ഗ്രിമ്മെറ്റിന് 200 വിക്കറ്റ് വീഴ്ത്താന്‍ വേണ്ടിവന്നത്. എന്നാല്‍ പാകിസ്താന്‍ വലം കയ്യന്‍ ബൗളര്‍ക്ക് വേണ്ടിവന്ന് 33 ടെസ്റ്റുകള്‍ മാത്രം. 

ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ഈ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരം തൊട്ടരികില്‍ എത്തിയിരുന്നു. 2016ലായിരുന്നു അത്. എന്നാല്‍ 200 വിക്കറ്റ് നേട്ടം എന്നത് തന്റെ 37ാമത്തെ ടെസ്റ്റില്‍ സ്വന്തമാക്കുവാനെ അശ്വിനായുള്ളു. 38 ടെസ്റ്റില്‍ നിന്നും 200 വിക്കറ്റ് നേടി ഓസ്‌ട്രേലിയന്‍ മുന്‍ സീമര്‍ ഡെന്നിസ് ലില്ലേയും പാകിസ്താന്‍ പേസര്‍ വഖാര്‍ യുനിസുമാണ് ലിസ്റ്റില്‍ പിന്നെയുള്ളവര്‍. 

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച ഫോമിലാണ് യാസിര്‍ ഷായുടെ കളി. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം പത്ത് വിക്കറ്റ് വീഴ്ത്തിയും യാസിര്‍ ഷാ റെക്കോര്‍ഡിട്ടിരുന്നു. ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്‌സിലെ എട്ട് വിക്കറ്റും യാസിര്‍ ഷാ പിഴുതതോടെയായിരുന്നു ഈ നേട്ടം. 1999ല്‍ അനില്‍ കുംബ്ലേ ഒരു ദിവസം പത്ത് വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ഇത് ആദ്യമായിട്ടായിരുന്നു ഒരു ബൗളര്‍ ഈ നേട്ടം കൈവരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com