പ്രീമിയര്‍ ലീഗില്‍ പോര് മുറുകുന്നു, രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും

പോയിന്റ് ടേബിളില്‍ രണ്ടാമതുള്ള ലിവര്‍പൂളിന് 39 പോയിന്റാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും രണ്ട് പോയിന്റ് മാത്രം വ്യത്യാസം
പ്രീമിയര്‍ ലീഗില്‍ പോര് മുറുകുന്നു, രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും

ചാമ്പ്യന്‍സ് ലീഗില്‍ പ്രതീക്ഷകള്‍ തുലാസിലാവുമ്പോള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാമനായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തൊട്ട് അരകിലെത്തി ലിവര്‍പൂള്‍. ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം മൂന്ന് വട്ടം വല കുലുക്കി ബേര്‍ണ്‍ലിക്കെതിരെ ജയം പിടിച്ചാണ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ തകര്‍പ്പന്‍ കളി. 

ചെല്‍സിക്കെതിരെ വോള്‍വ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം പിടിക്കുകയും, സതാംപ്ടണെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടണ്‍ ജയിച്ചു കയറുകയും ചെയ്തതോടെ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ സതാംപ്ടണ്‍ മൂന്നാതേക്കെത്തി. പോയിന്റ് ടേബിളില്‍ രണ്ടാമതുള്ള ലിവര്‍പൂളിന് 39 പോയിന്റാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും രണ്ട് പോയിന്റ് മാത്രം വ്യത്യാസം.

ബേര്‍ണ്‍ലി 54ാം വല കുലിക്കിയപ്പോള്‍ 62ാം മിനിറ്റില്‍ ജെയിംസ് മില്‍നറിലൂടേയും 69ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടേയും ഇഞ്ചുറി ടൈമില്‍ ഷകിരിയിലൂടേയും വല കുലുക്കി ലിവര്‍പൂള്‍ കളി പിടിച്ചു. ഫിര്‍മിനോയേയും സലയേയും ബെഞ്ചിലിരുത്തിയായിരുന്നു ക്ലോപ് പ്ലേയിങ് ഇലവനെ ഇറക്കിയത്. പരിക്കിനെ തുടര്‍ന്ന് മനേയെ നഷ്ടപ്പെട്ടിരുന്നു. 

പ്രീമിയര്‍ ലീഗില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറുകയാണ് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും. ലിവര്‍പൂള്‍ 12 കളിയില്‍ ജയിച്ചപ്പള്‍ മൂന്ന് സമനില വഴങ്ങി. മാഞ്ചസ്റ്റര്‍ സിറ്റിയാവട്ടെ 13 കളിയില്‍ ജയം പിടിച്ചപ്പോള്‍ രണ്ട് കളി സമനിലയിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com