നാലാം ദിനം ഓസീസിന്റെ നാല് വിക്കറ്റുകള്‍ പിഴുത് അഞ്ചാം ദിനത്തിലേക്ക് ജയ പ്രതീക്ഷ വെച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ മുന്‍ തൂക്കം നിലനിര്‍ത്തി അഡ്ലെയ്ഡില് ചായയ്ക്ക് പിരിയവെ അശ്വിന് ഹസ്തദാനം നല്കാന് ശ്രമിച്ച രോഹിത്ത് ശര്‍മയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ കണ്ണില്‍ കുടുങ്ങുന്നത്.
ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയ അശ്വിന് അഭിനന്ദിച്ച് കൈകൊടുക്കാന്‍ രോഹിത്ത് കൈ നീട്ടിയെങ്കിലും അശ്വിന് അത് കണ്ട മട്ടില്ല. രോഹിത്തിന് പിന്നിലുള്ള മറ്റാരോടോ സംസാരിച്ച് പവലിയനിലേക്ക് മടങ്ങുകയാണ് അശ്വിന്. ഒടുവില്‍ തന്നെ പൂര്‍ണമായും അവഗണിച്ച അശ്വിന് ഹസ്തദാനം നല്കാന് നീട്ടിയ കൈകള്‍ പിന്‍വലിച്ച് രോഹിത് അശ്വിന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ