ജയം ഇന്ത്യയുടെ തൊട്ടരികില്‍; ഇനി ഓസീസ് ഞെട്ടിക്കുമോ? 

അഞ്ചാം ദിനം ഇനി 57 ഓവര്‍ ശേഷിക്കെ നാല് വിക്കറ്റ് കയ്യിലിരിക്കെ 137 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടത്
ജയം ഇന്ത്യയുടെ തൊട്ടരികില്‍; ഇനി ഓസീസ് ഞെട്ടിക്കുമോ? 

അഡ്‌ലെയ്ഡില്‍ വിജയത്തോട് അടുത്ത് ഇന്ത്യ. എന്നാല്‍ പാകിസ്താനെതിരെ ദുബൈയില്‍ അഞ്ചാം ദിനം ചെറുത്ത് നിന്ന് പിടിച്ച സമനിലയുടെ ഓര്‍മയില്‍ പൊരുതുകയാണ് ഓസ്‌ട്രേലിയ. അഞ്ചാം ദിനം ഇനി 57 ഓവര്‍ ശേഷിക്കെ നാല് വിക്കറ്റ് കയ്യിലിരിക്കെ 137 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടത്. 

അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് വേണ്ടി പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 40 റണ്‍സുമായി നായകന്‍ പെയ്‌നും, അഞ്ച് റണ്‍സുമായി കമിന്‍സുമാണ് ക്രീസില്‍. നാലാം ദിനം ആറ് വിക്കറ്റുകള്‍ കയ്യില്‍ വെച്ചാണ് ഓസീസ് കളി നിര്‍ത്തിയത് എങ്കില്‍ തുടക്കത്തില്‍ തന്നെ ഹെഡിനെ മടക്കി ഇഷാന്ത് ശര്‍മ ഇന്ത്യയ്ക്ക് ആധിപത്യം നേടിത്തന്നു. 62 ബോളില്‍ നിന്നും 14 റണ്‍സ് എടുത്ത് നില്‍ക്കെ ഹെഡിനെ ഇഷാന്ത് രഹാനേയുടെ കൈകളില്‍ എത്തിച്ചു. 

പെയ്‌നും മാര്‍ഷും ചേര്‍ന്ന് കൂട്ടുകെട്ട് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പ്രഹരമേല്‍പ്പിച്ച് ഇന്ത്യ എത്തി. ഭൂമ്രയായിരുന്നു കൂട്ടുകെട്ട് പൊളിച്ച് മാര്‍ഷിനെ മടക്കിയത്. 166 ബോളില്‍ അഞ്ച് ബൗണ്ടറിയോടെ 60 റണ്‍സ് എടുത്ത് ഓസീസ് വേണ്ടി മുന്നില്‍ നിന്ന് പൊരുതിയ മാര്‍ഷിനെ ഭൂംമ്ര പന്തിന്റെ കൈകളില്‍ എത്തിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് വിജയ ലക്ഷ്യം മറികടക്കാന്‍ പെയ്‌നിന് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com