ലോകകപ്പ് ഹോക്കി കീരിടമോഹം അസ്തമിച്ചു; ക്വാർട്ടറിൽ ഇന്ത്യ നെതർലന്റിസിനോട് തോറ്റു

43 വർഷത്തിന്​ ശേഷം ലോകകപ്പ്​ ഹോക്കിയിൽ സെമി ഫൈനൽ പ്രവേശനമെന്ന സ്വപ്​നമാണ്​ എതിരാളികൾ തുലച്ചുകളഞ്ഞത്​
ലോകകപ്പ് ഹോക്കി കീരിടമോഹം അസ്തമിച്ചു; ക്വാർട്ടറിൽ ഇന്ത്യ നെതർലന്റിസിനോട് തോറ്റു

ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ കീരിടം നേടാമെന്ന ഇന്ത്യൻ മോ​​ഹങ്ങൾക്ക് തിരിച്ചടി.  ക്വാർട്ടർ ഫൈനൽസിൽ നെതർലൻഡ്​സിനോട്​​ തോറ്റ്​ ഇന്ത്യ പുറത്ത്​. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കാണ്​ ഇന്ത്യയുടെ പരാജയം. തിയറി ബ്രിങ്ക്മാൻ (15), മിങ്ക് വാൻഡർ വീർഡൻ (50) എന്നിവർ നെതർലൻഡ്​സിന്​​ വേണ്ടി വലകുലുക്കിയപ്പോൾ ആകാശ്​ദീപ്​ സിങ്ങായിരുന്നു 12ാം മിനിറ്റിൽ ഇന്ത്യയുടെ ആശ്വാസ ഗോളടിച്ചത്.

ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ൽ ചരിത്ര വിജയം സ്വന്തമാക്കാൻ ഇറങ്ങിയ ഇന്ത്യക്ക്​ വൻ തിരിച്ചടിയാണ്​ നെ​ത​ർ​ല​ൻ​ഡ്​​സ്​ നൽകിയത്​. 43 വർഷത്തിന്​ ശേഷം ലോകകപ്പ്​ ഹോക്കിയിൽ സെമി ഫൈനൽ പ്രവേശനമെന്ന സ്വപ്​നമാണ്​ എതിരാളികൾ തുലച്ചുകളഞ്ഞത്​.

12ാം മിനിറ്റിൽ മുന്നിട്ട്​ നിന്ന ഇന്ത്യക്ക്​ ആദ്യ ക്വാർട്ടറിൽ തന്നെ ബ്രിങ്ക്​മാൻ തിരിച്ചടി നൽകിയിരുന്നു. രണ്ടാം പാതിയിൽ ലീഡ്​ സ്വന്തമാക്കാനുള്ള ഇന്ത്യൻ ശ്രമങ്ങളെ ചെറുത്ത നെതർലൻഡ്​സ്​ 50ാം മിനിറ്റിൽ വിജയഗോൾ അടിക്കുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയാണ് നെതർലൻഡ്​സി​ന്റെ എതിരാളികൾ.

1975ൽ ​മ​ലേ​ഷ്യ​ൻ മ​ണ്ണി​ൽ​വെ​ച്ച്​ ആ​ദ്യ​മാ​യി ലോ​ക​കി​രീ​ടം ചൂ​ടി​യ​ശേ​ഷം ഇ​ന്ത്യ വി​ശ്വ​പോ​രാ​ട്ട​ത്തി​​ന്റെ അ​വ​സാ​ന നാ​ലി​ൽ​പോ​ലും ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, നെ​ത​ർ​ല​ൻ​ഡ്​​സി​നെ​തി​രെ ഇ​തു​പോ​ലൊ​രു ടൂ​ർ​ണ​മെന്റി​ൽ ജ​യി​ച്ചി​ട്ടി​ല്ലെ​ന്നതും ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക്​ വെല്ലുവിളിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com